Kerala
സത്യം വളച്ചൊടിച്ചു; 'എമ്പുരാന്‍' കാണില്ലെന്ന് രാജീവ് ചന്ദ്രശേഖര്‍
'ഒരു സിനിമയെ സിനിമയായാണ് കാണേണ്ടത്. അതിനെ ചരിത്രമായി കാണാനാകില്ല. സത്യം വളച്ചൊടിച്ച് ഒരു കഥ കെട്ടിപ്പടുക്കാന്‍ ശ്രമിക്കുന്ന ഏതൊരു സിനിമയും പരാജയപ്പെടുക തന്നെ ചെയ്യും.'

തിരുവനന്തപുരം | ഗുജറാത്ത് കലാപത്തിലെ രംഗങ്ങള്‍ ചിത്രീകരിച്ച ‘എമ്പുരാന്‍’ സിനിമ കാണില്ലെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. ഒരു സിനിമയെ സിനിമയായാണ് കാണേണ്ടത്. അതിനെ ചരിത്രമായി കാണാനാകില്ല. സത്യം വളച്ചൊടിച്ച് ഒരു കഥ കെട്ടിപ്പടുക്കാന്‍ ശ്രമിക്കുന്ന ഏതൊരു സിനിമയും പരാജയപ്പെടുക തന്നെ ചെയ്യുമെന്നും രാജീവ് ചന്ദ്രശേഖര്‍ എഫ് ബി കുറിപ്പില്‍ വ്യക്തമാക്കി.
മോഹന്‍ലാല്‍ ആരാധകരെയും മറ്റ് പ്രേക്ഷകരെയും അസ്വസ്ഥരാക്കുന്ന വിഷയങ്ങള്‍ സിനിമയിലുണ്ടെന്നാണ് മനസ്സിലാകുന്നതെന്നും അദ്ദേഹം പറഞ്ഞു.
ലൂസിഫറിന്റെ തുടര്‍ച്ചയാണെന്ന് കേട്ടപ്പോഴാണ് എമ്പുരാന്‍ കാണുമെന്ന് പറഞ്ഞിരുന്നത്. ഇപ്പോള്‍ സിനിമയുടെ നിര്‍മാതാക്കള്‍ തന്നെ 17 ഭേദഗതികള്‍ വരുത്തിയിട്ടുണ്ടെന്നും ചിത്രം വീണ്ടും സെന്‍സര്‍ഷിപ്പിന് വിധേയമാകുന്നുണ്ടെന്നും അറിയുന്നതായും ബി ജെ പി അധ്യക്ഷന്‍ കൂട്ടിച്ചേര്‍ത്തു.