Connect with us

Kerala

ടി വിയുടെ ശബ്ദം ഉച്ചത്തിലായി; യുവാവിനെ വെട്ടി പരുക്കേല്‍പ്പിച്ച അയല്‍വാസി അറസ്റ്റില്‍

ടി വിയുടെ ശബ്ദം ഉച്ചത്തിലാണെന്ന് പറഞ്ഞ് സന്ദീപ് അനീഷിന്റെ വീട്ടില്‍ എത്തുകയും അസഭ്യം പറയുകയും ചെയ്തു

Published

|

Last Updated

അടൂര്‍ |  ടി വിയുടെ ശബ്ദം ഉച്ചത്തിലായതിനെ ചോദ്യം ചെയ്ത് വീട്ടില്‍ കയറി യുവാവിനെ വെട്ടിയ കേസില്‍ അയല്‍വാസി അറസ്റ്റില്‍. പൂതങ്കര സന്ദീപ് ഭവനില്‍ സന്ദീപ് (33)നെയാണ് അടൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. പൂതങ്കര കാവില്‍ പടിഞ്ഞാറ്റതില്‍ അനീഷ് (30)നാണ് തലയ്ക്ക് വെട്ടേത്. ഇയാളെ അടൂര്‍ ജനറലാശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വെള്ളിയാഴ്ച്ച രാത്രി ഒമ്പതോടെയായിരുന്നു സംഭവം. ടി വിയുടെ ശബ്ദം ഉച്ചത്തിലാണെന്ന് പറഞ്ഞ് സന്ദീപ് അനീഷിന്റെ വീട്ടില്‍ എത്തുകയും അസഭ്യം പറയുകയും ചെയ്തു. ഇതിനെ അനിഷ് ചോദ്യം ചെയ്തതോടെ അവിടെ കിടന്ന വെട്ടുകത്തി എടുത്ത് അനീഷ് സന്ദീപിനെ വെട്ടുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. അനീഷിന്റെ അമ്മ സത്യഭാമയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ വധശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്.

 

 

Latest