International
ആറ് മാസം മുതലുള്ള കുട്ടികള്‍ക്ക് കൊവിഡ് വാക്‌സിന്‍ നല്‍കാന്‍ അനുമതി നല്‍കി യുഎസ്
അടിയന്തരിര ഘട്ടങ്ങളില്‍ അഞ്ചുവയസില്‍ താഴെയുള്ള കുട്ടികളില്‍ വാക്‌സിന്‍ ഉപയോഗിക്കാനാണ് യു എസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ അനുമതി നല്‍കിയത്.
വാഷിങ്ടണ്‍ | ആറുമാസം മുതലുള്ള കുട്ടികളില്‍ കൊവിഡ് വാക്‌സിന്‍ നല്‍കാന്‍ യുഎസ് ആരോഗ്യ മന്ത്രാലയം അനുമതി നല്‍കി. ഫൈസര്‍, മോഡേണ വാക്‌സിനുകള്‍ നല്‍കാനാണ് അനുമതി. കോവിഡിനെതിരായ പോരാട്ടത്തിലെ സുപ്രധാന നാഴികക്കല്ലാണ് ഇതെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു.
അടിയന്തരിര ഘട്ടങ്ങളില്‍ അഞ്ചുവയസില്‍ താഴെയുള്ള കുട്ടികളില്‍ വാക്‌സിന്‍ ഉപയോഗിക്കാനാണ് യു എസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ അനുമതി നല്‍കിയത്. ഫൈസര്‍, മൊഡേണ വാക്‌സിനുകള്‍ കുട്ടികളില്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കിയ ആദ്യ രാജ്യമാണ് യു.എസ്. നേരത്തേ അഞ്ചുവയസിനു മുകളിലുള്ള കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കാനാണ് അനുമതിയുണ്ടായിരുന്നത്.
കുഞ്ഞുങ്ങളില്‍ കോവിഡ് വാക്‌സിന്‍ നല്‍കുന്നതിനുള്ള ഒരുക്കങ്ങള്‍ യു എസില്‍ തുടങ്ങിയിട്ടുണ്ട്.