Connect with us

Uae

യു എ ഇ - ഇന്ത്യ ഡിഫൻസ് ഫോറം അബൂദബിയിൽ നടന്നു

യു എ ഇയിലെയും ഇന്ത്യയിലെയും പ്രതിരോധ മന്ത്രാലയങ്ങളിലെ മുതിർന്ന സർക്കാർ, സൈനിക ഉദ്യോഗസ്ഥരും ഇന്ത്യൻ എംബസി പ്രതിനിധികളും ഫോറത്തിൽ പങ്കെടുത്തു.

Published

|

Last Updated

അബൂദബി | യു എ ഇ – ഇന്ത്യ ഡിഫൻസ് ഇൻഡസ്ട്രീസ് കോ-ഓപറേഷൻ ഫോറം അബൂദബിയിൽ നടന്നു. എമിറേറ്റ്സ് ഡിഫൻസ് കമ്പനി കൗൺസിലും സൊസൈറ്റി ഓഫ് ഇന്ത്യൻ ഡിഫൻസ് മാനുഫാക്ചറേഴ്സും സംയുക്തമായി സംഘടിപ്പിച്ച പരിപാടിയിൽ ഇരു രാജ്യങ്ങളിലെയും വിദഗ്ധർ, സ്‌പെഷ്യലിസ്റ്റുകൾ, ബിസിനസ് നേതാക്കൾ സംബന്ധിച്ചു.

പ്രതിരോധ വ്യവസായ കമ്പനികൾ തമ്മിൽ സഹകരണം വർധിപ്പിക്കുന്നതിനും പങ്കാളിത്തം വിപുലീകരിക്കുന്നതിനും വഴികളും ഫോറം സഹായകമായി. തവാസുൻ കൗൺസിൽ സി ഇ ഒ മുഅമ്മർ അബ്ദുല്ല അബുശിഹാബ്, മാനേജിംഗ് ഡയറക്ടർ ഹമദ് അൽ മർറി, യു എ ഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ എന്നിവരുടെ സാന്നിധ്യത്തിൽ നിരവധി ധാരണാപത്രങ്ങളും ഒപ്പുവച്ചു.

യു എ ഇയിലെയും ഇന്ത്യയിലെയും പ്രതിരോധ മന്ത്രാലയങ്ങളിലെ മുതിർന്ന സർക്കാർ, സൈനിക ഉദ്യോഗസ്ഥരും ഇന്ത്യൻ എംബസി പ്രതിനിധികളും ഫോറത്തിൽ പങ്കെടുത്തു. പ്രതിരോധ വ്യവസായങ്ങൾ, സാങ്കേതിക കൈമാറ്റം, യു എ ഇയും ഇന്ത്യൻ കമ്പനികളും തമ്മിലുള്ള സംയുക്ത പദ്ധതികൾ തുടങ്ങിയ സുപ്രധാന മേഖലകളിലെ സഹകരണം ശക്തിപ്പെടുത്തുകയാണ് ധാരണാപത്രങ്ങൾ ലക്ഷ്യമിടുന്നത്.

ഭാവിയിൽ സംയുക്ത മീറ്റിംഗുകൾ, സെമിനാറുകൾ, കോൺഫറൻസുകൾ, വിവിധ ഇവന്റുകൾ എന്നിവയും ഒരുക്കും. ഈ പങ്കാളിത്തം ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ ദീർഘകാല ബന്ധത്തിന്റെ വിപുലീകരണമാണ്. ഇത് വിജയകരമായ അന്താരാഷ്ട്ര സഹകരണത്തിന് ഒരു മാതൃകയായി വർത്തിക്കുന്നുവെന്ന് അബ്ദുല്ല അബുശിഹാബ് പറഞ്ഞു.

Latest