Connect with us

who director general at uae

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തില്‍ യു എ ഇ ലോകത്തിന് മാതൃക: ടെഡ്രോസ് അദാനോം

ലോകാരോഗ്യ സംഘടന മേധാവി ഡോ. ടെഡ്രോസ് അദാനോം ഗെബ്രിയേസസിനെ ശൈഖ് മുഹമ്മദ് സ്വീകരിച്ചു

Published

|

Last Updated

അബുദബി | ലോകാരോഗ്യ സംഘടന (ഡബ്ല്യു എച്ച് ഒ) ഡയറക്ടര്‍ ജനറല്‍ ഡോ. ടെഡ്രോസ് അദാനോം ഗെബ്രിയേസസിനെ അബുദബി കിരീട അവകാശിയും യു എ ഇ സായുധ സേന ഉപമേധാവിയുവുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ അല്‍ ഷാതി പാലസില്‍ സ്വീകരിച്ചു. കൊവിഡിനെ കൈകാര്യം ചെയ്യുന്നതില്‍ മാതൃകയായി ലോകത്തിലെ ഏറ്റവും മികച്ച രാജ്യമായി മാറ്റിയ യു എ ഇയുടെ പ്രതിരോധ പ്രവര്‍ത്തനങ്ങളെ ഡോ. ഗെബ്രിയേസസ് പ്രശംസിച്ചു. കൂടിക്കാഴ്ചയില്‍ യു എ ഇ യും ലോകാരോഗ്യ സംഘടനയും തമ്മിലുള്ള സഹകരണം വര്‍ധിപ്പിക്കുന്നതിനുള്ള വഴികള്‍ ശൈഖ് മുഹമ്മദ് ഡയറക്ടര്‍ ജനറലുമായി ചര്‍ച്ച ചെയ്തു.

സാംക്രമിക രോഗങ്ങള്‍ ഇല്ലാതാക്കാന്‍ ലക്ഷ്യമിട്ടുള്ള സംഘടനയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും അതിന്റെ പ്രാദേശിക, അന്തര്‍ദേശീയ പ്രവര്‍ത്തനങ്ങളെക്കുറിച്ചും ഡബ്ല്യു എച്ച് ഒ ഡയറക്ടര്‍ ജനറല്‍ ശൈഖ് മുഹമ്മദിനെ വിവരിച്ചു നല്‍കി. അന്താരാഷ്ട്ര സമൂഹവുമായി സഹകരിച്ച് കൊവിഡിന്റെ വ്യാപനത്തെ ചെറുക്കുന്നതിനുള്ള നടപടികളെക്കുറിച്ചും അദ്ദേഹം ശൈഖ് മുഹമ്മദിനെ ധരിപ്പിച്ചു. പകര്‍ച്ചവ്യാധികള്‍ ഇല്ലാതാക്കുന്നതില്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദിന്റെ താല്‍പ്പര്യവും അന്താരാഷ്ട്ര സംഘടനയുമായുള്ള അദ്ദേഹത്തിന്റെ സഹകരണവും ആഫ്രിക്കയിലെ രോഗങ്ങളെ ചെറുക്കുന്നതില്‍ പ്രധാന കാരണമായി ഡോ. ഗെബ്രിയേസസ് പറഞ്ഞു. പകര്‍ച്ചവ്യാധികളും സാംക്രമിക രോഗങ്ങളും ഇല്ലാതാക്കുന്നതിനുള്ള ലോകാരോഗ്യ സംഘടനയുടെ പരിപാടികളുടെയും സംരംഭങ്ങളുടെയും പ്രധാന പിന്തുണയാണ് യു എ ഇ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൊവിഡ് പൊട്ടിപ്പുറപ്പെട്ടതിനുശേഷം മറ്റ് രാജ്യങ്ങളുമായുള്ള യു എ ഇയുടെ സഹകരണത്തെയും പല രാജ്യങ്ങളിളെയും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും മുന്‍നിര തൊഴിലാളികള്‍ക്കും യു എ ഇ നല്‍കുന്ന സഹായത്തെയും ഡയറക്ടര്‍ ജനറല്‍ അഭിനന്ദിച്ചു. വിട്ടുമാറാത്തതും സാംക്രമികവുമായ രോഗങ്ങളെ ചെറുക്കുന്നതിന് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ അവബോധം പ്രചരിപ്പിച്ചതിനും അവിടത്തെ ജീവിതസാഹചര്യങ്ങളില്‍ അവ നല്ല സ്വാധീനം ചെലുത്തിയതുമായ യു എ ഇ യുടെ സംരംഭങ്ങളെ അദ്ദേഹം എടുത്തുപറഞ്ഞു. പകര്‍ച്ചവ്യധി ഇല്ലാതാക്കാനും ആരോഗ്യ-മാനുഷിക പ്രത്യാഘാതങ്ങള്‍ ലഘൂകരിക്കാനും, രോഗങ്ങളും പകര്‍ച്ചവ്യാധികളും തുടച്ചുനീക്കാനുള്ള അന്താരാഷ്ട്ര ശ്രമങ്ങളെ പിന്തുണക്കാനും ലോകാരോഗ്യ സംഘടനയുടെ ശ്രമങ്ങളെ പിന്തുണക്കാനുമുള്ള യു എ ഇയുടെ താല്‍പ്പര്യം ശൈഖ് മുഹമ്മദ് വിവരിച്ചു.

Latest