Connect with us

knowtech expo

യു എ ഇ നാഷനൽ നോട്ടെക്ക് 2022 സമാപിച്ചു

ദുബൈ നോർത്ത്, ഷാർജ , അബുദാബി ഈസ്റ്റ്‌ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടി.

Published

|

Last Updated

ദുബൈ | വിവര ശാസ്ത്ര സാങ്കേതികവിദ്യയുടെ മേളയായ നോളേജ് ആൻഡ് ടെക്നോളേജി എക്സ്പോ 2022 യു എ ഇ നാഷനൽ മത്സരം അജ്മാൻ വുഡ്ലം പാർക്കിൽ സമാപിച്ചു. നവ സംരംഭകരെയും പുതിയ ലോകത്തിന്റെ  സാങ്കേതികതയേയും പ്രവാസ ലോകത്തിന് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തിൽ ആർ എസ് സി നടത്തിവരുന്ന പരിപാടിയായ നോട്ടെക്കിൽ  യു എ ഇയിലെ 11 സെൻട്രലുകളിൽ നിന്നുള്ള ടെക്കികളും പ്രഫഷനലുകളും മാറ്റുരച്ചു.

എക്‌സിബിഷൻ, കെ ടോക്ക്, സെമിനാറുകൾ, പ്രസന്റേഷൻ തുടങ്ങി വിവിധ ഇനം പരിപാടികൾ നോട്ടെക്ക് മേളയിൽ നടന്നു. ഒരു ദിനം നീണ്ടുനിന്ന പരിപാടിയിൽ യു എ ഇക്ക് പുറമെ ഇന്ത്യയിലെ വിവര വിദ്യാഭ്യാസ സാങ്കേതിക വിദഗ്ധർ അതിഥികളായിരുന്നു. ജൂനിയർ,  സെക്കൻഡറി, സീനിയർ, ജനറൽ വിഭാഗങ്ങളിൽ കരിയർ പോയിന്റ്, സയൻസ് ക്വിസ്, ദി ബ്രെയിൻ, ദി  പയനീർ ആപ്പ്, കൊണ്ടസ്റ്റ് സ്പോർട് ക്രാഫ്ട്, എക്‌സ്പോ പവലിയൻ ക്യൂ കാർഡ്, സെമിന, ദി ലെജൻഡറി എന്നീ ഇനങ്ങളിൽ  മത്സരങ്ങൾ നടന്നു.

മേളയുടെ  പ്രധാന പരിപാടികളിൽ ഒന്നായ കെ ടോകിൽ ടെക്കികളായ ഡോ. ഹംസ അഞ്ചുമുക്കിൽ, ബെൻസൻ തോമസ് ജോർജ്, സാനു സി, ഫൈസൽ ഹനീഫ്, റശീദ് അബ്ദു സെഷനുകൾ അവതരിപ്പിച്ചു. ആർട്ടിഫിഷ്യൽ ഇന്റലിജെൻസും റോബോട്ടുകളും ആയിരിക്കും വരുംകാലം ലോകം നിയന്ത്രിക്കുകയെന്ന് കെ ടോക്കിൽ അഭിപ്രായം ഉയർന്നു. നോട്ടെക്ക് 2022 മേളയുടെ ചാമ്പ്യന്മാരെ അബൂബക്കർ അസ്ഹരി പ്രഖ്യാപിച്ചു. ദുബൈ നോർത്ത്, ഷാർജ , അബുദാബി ഈസ്റ്റ്‌ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടി.

രാത്രി 10ന് നടന്ന സമാപന സംഗമത്തിൽ നാഷനൽ ചെയർമാൻ സമദ് സഖാഫിയുടെ അധ്യക്ഷതയിൽ ആർ എസ് സി സ്ഥാപകരിൽ പ്രധാനി അശ്റഫ് മന്ന ഉദ്ഘാടനം ചെയ്തു. സി പി ശഫീഖ് ബുഖാരി, ഐ സി എഫ് നാഷനൽ സെക്രട്ടറി ഹഖീം ഷാർജ, രിസാല സ്റ്റഡി സർക്കിൾ ഗൾഫ്  കൗൺസിൽ മുൻ ചെയർമാൻ അബൂബക്കർ അസ്ഹരി, ഗൾഫ് കൗൺസിൽ നേതാക്കളായ സകരിയ ഇർഫാനി, അബ്ദുൽ അഹദ് കബീർ, കെ സി നിസാർ പുത്തൻപള്ളി, ഹമീദ് സഖാഫി, ശിഹാബ് തൂണേരി, നാഷനൽ നേതാക്കളായ സമദ് സഖാഫി, നൗഫൽ കുളത്തൂർ സംബന്ധിച്ചു. പരിപാടിയിൽ നോട്ടെക്ക് അവാർഡുകളും ട്രോഫിയും സർട്ടിഫിക്കറ്റും വിതരണം ചെയ്തു. ശമീർ പി ടി സ്വാഗതവും യാസിർ വേങ്ങര നന്ദിയും പറഞ്ഞു

Latest