Uae
കവിയുടെ വീട്ടിൽ അപ്രതീക്ഷിത സന്ദർശനവുമായി യു എ ഇ പ്രസിഡന്റ്
കുട്ടികളെ ചേർത്തുനിർത്തി ശൈഖ് മുഹമ്മദ് സെൽഫിയെടുത്തു.
ദുബൈ | എഴുത്തുകാരന്റെ കുടുംബത്തിൽ വിസ്മയം പടർത്തി യു എ ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്‌യാന്റെ സന്ദർശനം. ഇമാറാത്തി കവി അഹ്മ്ദ് അൽ മൻസൂരിയുടെ വസതിയിലാണ് ഭരണാധികാരി എത്തിയത്. അൽ മൻസൂരി കുടുംബത്തിലെ എഴുപതോളം പേർ അൽ വത്ബയിലെ വീട്ടിൽ തടിച്ചുകൂടിയിരുന്നു. കുടുംബത്തിലെ പ്രായമായ സ്ത്രീകൾ ശൈഖ് മുഹമ്മദിന് വേണ്ടി പ്രാർഥിച്ചു.
കുട്ടികളെ ചേർത്തുനിർത്തി ശൈഖ് മുഹമ്മദ് സെൽഫിയെടുത്തു. തന്റെ കുടുംബത്തിനുമൊപ്പം കുറച്ച് സമയം ചെലവഴിക്കാൻ അഭ്യർഥിച്ച് അൽ മൻസൂരി മാസങ്ങൾക്ക് മുമ്പ് പ്രസിഡന്റിന് കത്ത് അയച്ചിരുന്നു. നമ്മുടെ ഭരണാധികാരികൾ, വിശേഷിച്ച് ശൈഖ് മുഹമ്മദ് എപ്പോഴും ജനങ്ങളുമായി അടുത്ത ബന്ധം പുലർത്തുന്നുവെന്ന് അൽ മൻസൂരി ചൂണ്ടിക്കാട്ടി. ശൈഖ് മുഹമ്മദ് ഞങ്ങളുടെ സുഖവിവരങ്ങൾ ചോദിച്ചറിഞ്ഞു. ഭരണാധികാരികളുമായി അടുത്തിടപഴകാൻ കഴിയുന്ന ജനതയെന്ന നിലയിൽ ഞങ്ങൾ അഭിമാനിക്കുന്നു. പൂർവികർ നമുക്കായി ഒരുക്കിയ പാതയിൽ തന്നെ തുടരാൻ പ്രസിഡന്റ് ഞങ്ങളോട് ആവശ്യപ്പെട്ടു.