Connect with us

International

ഗസ്സയില്‍ ഭക്ഷണത്തിനായി കാത്തിരുന്നവരെ കൂട്ടക്കൊല ചെയ്ത സംഭവത്തില്‍ സ്വതന്ത്രമായ അന്വേഷണം വേണമെന്ന് യു എന്‍ 

ഇസ്‌റാഈല്‍ നടത്തുന്ന യുദ്ധത്തിന്റെ പുതിയ രീതികള്‍ തന്നെ ഞെട്ടിച്ചതായും യു എന്‍ സെക്രട്ടറി ജനറല്‍ ആന്റോണിയോ ഗുട്ടറസ്

Published

|

Last Updated

ജനീവിയ | ഗസ്സയില്‍ ഭക്ഷണത്തിനായി കാത്തിരുന്നവരെ കൂട്ടക്കൊല ചെയ്ത സംഭവത്തില്‍ സ്വതന്ത്രമായ അന്വേഷണം വേണമെന്ന് യു എന്‍ സെക്രട്ടറി ജനറല്‍ ആന്റോണിയോ ഗുട്ടറസ് . ഇസ്‌റാഈല്‍ നടത്തുന്ന യുദ്ധത്തിന്റെ പുതിയ രീതികള്‍ തന്നെ ഞെട്ടിച്ചതായും ഗുട്ടറസ് പറഞ്ഞു.

ഒക്ടോബര്‍ ഏഴിന് ശേഷം 30000 പേര്‍ കൊല്ലപ്പെട്ടതായി ഫലസ്ഥീന്‍ അതോറിറ്റി അറിയിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് അടുത്തിടെ കൊണ്ടുവന്ന പ്രമേയത്തില്‍ പരാജയപ്പെട്ടത് സംബന്ധിച്ച ചോദ്യങ്ങള്‍ക്കും അദ്ദേഹം മറുപടി നല്‍കി.

വീറ്റോ അധികാരത്തെ സെക്യൂരിറ്റി കൗണ്‍സിലിന്റെ തളര്‍ത്തുന്നതിനുള്ള ഉപകരണമാക്കി മാറ്റി എന്നാണ് അദ്ദേഹത്തിന്റെ മറുപടി. ഗസ്സയില്‍ വെടിനിര്‍ത്തല്‍ ആവശ്യമാണെന്ന് തനിക്ക് പൂര്‍ണമായ ബോധ്യമുണ്ട്. കൂടാതെ ബന്ദികളാക്കപ്പെട്ടവരെ അടിയന്തരമായി മോചിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Latest