Connect with us

Kerala

അട്ടപ്പാടിയിൽ ആശുപത്രിയിൽ വെച്ച് ഗർഭസ്ഥ ശിശു മരിച്ചു

മെയ് 15 മുതൽ തന്നെ ആശുപത്രിയിൽ നീതു അഡ്മിറ്റായിരുന്നു.

Published

|

Last Updated

അഗളി | അട്ടപ്പാടിയിൽ കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിൽ വീണ്ടും ഗർഭസ്ഥ ശിശു മരിച്ചു. അട്ടപ്പാടിയിലെ കടുക് മണ്ണ ഊര് നിവാസികളായ നീതു- നിഷാദ് ദമ്പതികൾക്കാണ് കുഞ്ഞിനെ നഷ്ടമായത്.

മെയ് 15 മുതൽ ആശുപത്രിയിൽ നീതു അഡ്മിറ്റായിരുന്നു. ഇന്നാണ് ഗർഭസ്ഥ ശിശു മരിച്ചതായി കണ്ടെത്തിയത്. ജൂൺ അഞ്ചിനായിരുന്നു നീതുവിന്റെ പ്രസവ തീയതി പറഞ്ഞിരുന്നത്.