Connect with us

Kerala

ഗര്‍ഭസ്ഥ ശിശു മരിച്ചു; സംഘര്‍ഷത്തില്‍ ഡോക്ടറടക്കം മൂന്ന് പേര്‍ക്ക് പരുക്ക്

15 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു

Published

|

Last Updated

ഇടുക്കി | ഗര്‍ഭസ്ഥ ശിശുവിന്റെ മരണവുമായി ബന്ധപ്പെട്ട് മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ അക്രമം. ബന്ധുക്കള്‍ ആശുപത്രി ഉപകരണങ്ങള്‍ അടിച്ചു തകര്‍ത്തു. സംഘര്‍ഷത്തില്‍ ഡോക്ടര്‍ അടക്കം മൂന്നു പേര്‍ക്ക് പരുക്കേറ്റു.

ഇന്നലെയാണ് മൂവാറ്റുപുഴ സ്വദേശിയായ യുവതിയെ സബൈന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അഡ്മിറ്റ് ചെയ്ത ഉടനെ സ്‌കാനിങ്ങിന് വിധേയമാക്കിയെന്നും ഗര്‍ഭസ്ഥ ശിശു മരിച്ചതായി സ്‌കാനിംഗില്‍ കണ്ടെത്തിയതോടെ ഈ വിവരം ബന്ധുക്കളെ അറിയിച്ചുവെന്നുമാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. എന്നാല്‍ സമയത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും കൃത്യമായ ചികിത്സ ലഭിക്കാതെയാണ് കുഞ്ഞ് മരിച്ചതെന്നാണ് ബന്ധുക്കളുടെ ആരോപണം.

എന്നാല്‍ ആശുപത്രിയുടെ ഭാഗത്ത് നിന്നുണ്ടായ പിഴവാണ് കുഞ്ഞിന്റെ മരണത്തിനിടയാക്കിയതെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. എന്നാല്‍ ഡോക്ടര്‍ നിര്‍ദ്ദേശിച്ച ദിവസം ഗര്‍ഭിണി അഡ്മിറ്റായില്ലെന്നാണ് ആശുപത്രി അധികൃതര്‍ വിശദീകരിക്കുന്നത്. സംഘര്‍ഷത്തിന്റെ സാഹചര്യത്തില്‍ 15 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു.