Connect with us

National

രാജ്യത്ത് കോവിഡ് കേസുകൾ വർധിക്കുന്നതിൽ ആശങ്ക വേണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി

സംസ്ഥാനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണം

Published

|

Last Updated

ന്യൂഡൽഹി | കോവിഡിൽ ആശങ്കപെടാനില്ലെന്ന് അറിയിച്ച് കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ. ജെഎൻ1 രാജ്യത്ത് കണ്ടെത്തിയതിന്റെയും കോവിഡ് കേസുകളിൽ വർധന രേഖപെടുത്തുന്നതിന്റെയും പശ്ചാത്തലത്തിലായിരുന്നു മന്ത്രിയുടെ പ്രതികരണം. അതേസമയം സംസ്ഥാനങ്ങൾ അതീവ ജാഗ്രത പുലർത്തണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

എല്ലാ ആശുപത്രികളും മൂന്ന് മാസത്തിൽ ഒരിക്കൽ മോക്ക് ഡ്രില്ല് നടത്തണമെന്നും ശൈത്യകാലവും ഉത്സവകാലവും കണക്കിലെടുത്ത് സംസ്ഥാനങ്ങൾ പ്രതിരോധ നടപടികൾ സ്വീകരിക്കണമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇന്ന് വിളിച്ചു ചേർത്ത ഉന്നതതല യോഗത്തിൽ തീരുമാനിച്ചു.

സംസ്ഥാനങ്ങള്‍ക്ക് എല്ലാവിധ പിന്തുണയും കേന്ദ്രം നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി.

ജെഎൻ1 റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ സ്വീകരിക്കേണ്ട മുൻകരുതലുകൾ നിർദേശിച്ചുകൊണ്ട് കേന്ദ്രം ഇതിനുമുമ്പേ തന്നെ സംസ്ഥാനങ്ങൾക്ക് കത്ത് അയച്ചിരുന്നു.