Connect with us

farmers killed

കര്‍ഷകര്‍ക്കിടയിലേക്ക് പാഞ്ഞ് കയറിയ വാഹനം ഓടിച്ചിരുന്നത് തന്റെ മകനല്ലെന്ന് അവകാശപ്പെട്ട് കേന്ദ്ര മന്ത്രി

കര്‍ഷകര്‍ എന്ന പേരില്‍ സാമൂഹ്യ വിരുദ്ധ ശക്തികള്‍ പ്രക്ഷോഭത്തില്‍ നുഴഞ്ഞു കയറിയെന്നും കേന്ദ്രമന്ത്രി ആരോപിച്ചു

Published

|

Last Updated

ന്യൂഡല്‍ഹി | കര്‍ഷക പ്രതിഷേധത്തിന് നേരെ പാഞ്ഞെടുത്ത് എട്ട് പേരുടെ ജീവനെടുത്ത കാര്‍ ഓടിച്ചിരുന്നത് തന്റെ മകനാണെന്ന വാദം തള്ളി കേന്ദ്ര മന്ത്രി അജയ് മിശ്ര. കര്‍ഷകര്‍ എന്ന പേരില്‍ സാമൂഹ്യ വിരുദ്ധ ശക്തികള്‍ പ്രക്ഷോഭത്തില്‍ നുഴഞ്ഞു കയറിയെന്നും കേന്ദ്രമന്ത്രി ആരോപിച്ചു.

പാര്‍ട്ടി പ്രവര്‍ത്തകരും താനും താന്‍ പങ്കെടുക്കുന്ന പരിപാടിയുടെ മുഖ്യാഥിതിയെ സ്വീകരിക്കാന്‍ പോയപ്പോള്‍ ചില സാമൂഹ്യ വിരുദ്ധ ശക്തികള്‍ തങ്ങളുടെ വാഹന വ്യൂഹത്തെ ആക്രമിച്ചുവെന്നും അപ്പോള്‍ വണ്ടി ഓടിച്ചുകൊണ്ടിരുന്ന ആളുടെ നിയന്ത്രണം വിട്ട് കാര്‍ കര്‍ഷകര്‍ക്കിടയിലേക്ക് പാഞ്ഞ് കയറുകയായിരുന്നുവെന്നും അജയ് മിശ്ര പറഞ്ഞു. അവിടെ നടന്നത് പൊതുപരിപാടിയാണെന്നും പോലീസ് ഉദ്യോഗസ്ഥരടക്കം ആയിരത്തോളം പേര്‍ അവിടെ ഉണ്ടായിരുന്നെന്നും തന്റെ മകന്‍ തുടക്കം മുതല്‍ പരിപാടി അവസാനിക്കും വരെ അവിടെ ഉണ്ടായിരുന്നെന്നും മന്ത്രി അവകാശപ്പെട്ടു.

Latest