Connect with us

jan shikshan sansthans

ജൻ ശിക്ഷൺ സൻസ്ഥാനുകളുടെ എണ്ണം 600 ആയി ഉയർത്തുമെന്ന് കേന്ദ്ര മന്ത്രി

കൊച്ചിയിൽ ജൻ ശിക്ഷൺ സൻസ്ഥാൻ പരിശീലന കേന്ദ്രത്തിലെ ഗുണഭോക്താക്കളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു രാജീവ് ചന്ദ്രശേഖർ

Published

|

Last Updated

കൊച്ചി | രാജ്യത്ത് ജൻ ശിക്ഷൺ സൻസ്ഥാനുകളുടെ എണ്ണം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ നിലവിലെ 300ൽ നിന്ന് 600 ആയി ഉയർത്തുമെന്ന് കേന്ദ്ര നൈപുണ്യ വികസന സംരംഭകത്വ, ഇലക്ട്രോണിക്‌സ് ഐ ടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

കൊച്ചിയിൽ ജൻ ശിക്ഷൺ സൻസ്ഥാൻ പരിശീലന കേന്ദ്രത്തിലെ ഗുണഭോക്താക്കളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊവിഡിന് ശേഷം നിരവധി അവസരങ്ങളാണ് നൈപുണ്യ പരിശീലനം സിദ്ധിച്ചവർക്ക് ആഗോളതലത്തിൽ കാത്തിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ലോകത്തിന്റെ നൈപുണ്യ തലസ്ഥാനമായി മാറാനുള്ള അവസരമാണ് ഇന്ത്യക്ക് മുന്നിലുള്ളതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കഴിഞ്ഞ അഞ്ച് വർഷങ്ങളിൽ, രണ്ട് കോടിയിലധികം പേർക്കാണ് നൈപുണ്യ പരിശീലനം നൽകിയത്. ഇതിൽ, 61 ശതമാനത്തിലധികം പേർ ജോലി നേടുകയോ സംരംഭകർ ആകുകയോ ചെയ്തുവെന്ന് മന്ത്രി പറഞ്ഞു.