Connect with us

Kerala

റെയില്‍വെ വികസനത്തിന് ഭൂമി ഏറ്റെടുക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ ശുഷ്‌കാന്തി കാണിക്കുന്നില്ലെന്ന് കേന്ദ്ര റെയില്‍വെ മന്ത്രി

ഭൂമി ഏറ്റെടുക്കലിന് മാത്രമായി 2125.61 കോടി രൂപ റെയില്‍വേ സംസ്ഥാനത്തിന് കൈമാറിയിട്ടുണ്ട്

Published

|

Last Updated

ന്യൂഡല്‍ഹി  | റെയില്‍വേ പദ്ധതികളുടെ നടത്തിപ്പിന് ഭൂമി ഏറ്റെടുക്കുന്നതില്‍ കേരള സര്‍ക്കാര്‍ ശുഷ്‌കാന്തി കാണിക്കുന്നില്ലെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ്. 459.54 ഹെക്ടര്‍ ഭൂമി വേണ്ട സ്ഥാനത്ത് 62.83 ഹെക്ടര്‍ മാത്രമാണ് ഇതുവരെ ഏറ്റെടുത്തു നല്‍കിയതെന്ന് മന്ത്രി രാജ്യസഭയില്‍ ജെബി മേത്തറെ അറിയിച്ചു. ഭൂമി ഏറ്റെടുക്കലിന് മാത്രമായി 2125.61 കോടി രൂപ റെയില്‍വേ സംസ്ഥാനത്തിന് കൈമാറിയിട്ടുണ്ട്.

അങ്കമാലി – എരുമേലി പാതയുടെ ഇപ്പോഴത്തെ നിലയെക്കുറിച്ച് ചോദിച്ചെങ്കിലും മന്ത്രി വ്യക്തമായ മറുപടി നല്‍കിയില്ല. നിരവധി സ്ഥാപനങ്ങളും വ്യക്തികളും ജനപ്രതിനിധികളും സര്‍ക്കാരും ധാരാളം നിവേദനങ്ങള്‍ നല്‍കുന്നുണ്ട്. ശബരി പാത ഇതുവരെ ഏഴു കിലോമീറ്ററാണ് നിര്‍മ്മിച്ചിട്ടുള്ളത്.
പദ്ധതിക്ക് കേരള റെയില്‍ വികസന കോര്‍പറേഷനന്‍ 3726.95 കോടി രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കിയിട്ടുണ്ട്. ചെങ്ങന്നൂര്‍ – പമ്പ പാതയ്ക്ക് നിരവധി നിവേദനങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. 2024-25 ല്‍ സംസ്ഥാനത്തെ റെയില്‍വേ വികസനത്തിന് 3011 കോടി രൂപ വകയിരുത്തിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

 

Latest