Connect with us

National

ഹലാൽ മുദ്രണം ചെയ്ത ഉത്പന്നങ്ങളുടെ നിർമാണവും വിൽപനയും നിരോധിച്ച് യുപി സർക്കാർ

ഭക്ഷ്യ ഉൽപന്നങ്ങൾക്ക് പുറമേ, ഹലാൽ മുദ്രണം ചെയ്ത മരുന്നുകൾ, മെഡിക്കൽ ഉപകരണങ്ങൾ, സൗന്ദര്യവർദ്ധക ഉൽപ്പന്നങ്ങൾ എന്നിവയ്ക്കും പ്രത്യേക യുപി സർക്കാർ ഉത്തരവ് പ്രകാരം നിരോധനം ബാധകമാകും.

Published

|

Last Updated

ലക്നോ | ഹലാൽ മുദ്രണം ചെയ്ത ഉത്പന്നങ്ങൾക്ക് നിരോധനം ഏർപ്പെടുത്തി ഉത്തർപ്രദേശിലെ ബിജെപി സർക്കാർ. ഉത്തർപ്രദേശ് ഭക്ഷ്യ സുരക്ഷാ, ഡ്രഗ് അഡ്മിനിസ്ട്രേഷൻ കമ്മീഷണർ അനിതാ സിംഗ് ആണ് ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്. ഹലാൽ ലേബൽ പതിച്ച ഉത്പന്നങ്ങളുടെ നിർമാണം, സംഭരണം, വിതരണം, വിൽപന എന്നിവ ഉടൻ പ്രാബല്യത്തിൽ നിരോധിച്ചതായി ഉത്തരവിൽ വ്യക്തമാക്കുന്നു.

ഭക്ഷ്യ ഉൽപന്നങ്ങൾക്ക് പുറമേ, ഹലാൽ മുദ്രണം ചെയ്ത മരുന്നുകൾ, മെഡിക്കൽ ഉപകരണങ്ങൾ, സൗന്ദര്യവർദ്ധക ഉൽപ്പന്നങ്ങൾ എന്നിവയ്ക്കും പ്രത്യേക യുപി സർക്കാർ ഉത്തരവ് പ്രകാരം നിരോധനം ബാധകമാകും. നിയമം ലംഘിക്കുന്ന വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും എതിരെ ഡ്രഗ്സ് ആൻഡ് കോസ്മറ്റിക്സ് ആക്ട് 1940 അനുസരിച്ച് നടപടി സ്വീകരിക്കുമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു .

ചില്ലറ വിൽപ്പന ഉൽപ്പന്നങ്ങൾക്ക് ഹലാൽ സർട്ടിഫിക്കേഷൻ നൽകുന്ന ചില സംഘടനകൾക്കെതിരെ വെള്ളിയാഴ്ച ലഖ്‌നൗ പോലീസ് കേസെടുത്തിരുന്നു. ഇതിനുപിന്നാലെയാണ് ഹലാൽ മുദ്രണം ചെയ്ത ഉത്പനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തുന്നത്.

Latest