Connect with us

National

ലക്നോവിനെ സിങ്കപ്പൂരാക്കാനൊരുങ്ങി യു പി സർക്കാർ

പദ്ധതിക്കായി 28,000 കോടിയുടെ കരാറുകളിൽ ഒപ്പിട്ടു

Published

|

Last Updated

ലക്നോ | തലസ്ഥാന നഗരമായ ലക്നോവിനെ സിങ്കപ്പൂരിന് സമാനമായി സുന്ദരിയാക്കാൻ പദ്ധതിയുമായി ഉത്തർ പ്രദേശ് സർക്കാർ. ഇതിനായി 28,000 കോടിയിലധികം രൂപ മാറ്റിവെച്ചാണ് യോഗി സർക്കാർ നീക്കം. നഗര വികസന മന്ത്രി ശർമയാണ് ഇക്കാര്യം അറിയിച്ചത്.

തലസ്ഥാന നഗരി സുന്ദരവും ഹരിതവുമാക്കാനാണ് യു പി സർക്കാർ നീക്കം. ഇതിൻ്റെ മുന്നോടിയായി കഴിഞ്ഞ വർഷാവസാനം മന്ത്രി സ്വതന്ത്ര ദേവ് സിംഗിൻ്റെ നേതൃത്വത്തിലുള്ള സംഘം സിങ്കപ്പൂർ സന്ദർശിക്കുകയും ഇരുപതോളം ഉടമ്പടികളിൽ ഒപ്പുവെക്കുകയും ചെയ്തിരുന്നു.

Latest