National
യു പി എ സര്‍ക്കാര്‍ രാജ്യത്തെ കൊള്ളയടിച്ചു; കുടുംബവാഴ്ച രാജ്യത്തിന് ആപത്ത്: പ്രധാന മന്ത്രി
'കുടുംബ വാഴ്ചക്കാരുടെ ലക്ഷ്യം കുടുംബ വികസനമാണ്, രാജ്യ വികസനമല്ല.'

ന്യൂഡല്‍ഹി | മുന്‍ യു പി എ സര്‍ക്കാരിനെ വിമര്‍ശിച്ച് പ്രധാന മന്ത്രി നരേന്ദ്ര മോദി. മുന്‍ സര്‍ക്കാര്‍ രാജ്യത്തെ കൊള്ളയടിച്ചു. അഴിമതിക്കാര്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്നും പ്രധാന മന്ത്രി പറഞ്ഞു.
കുടുംബവാഴ്ച രാജ്യത്തിന് വിപത്താണ്. കുടുംബ വാഴ്ചക്കാരുടെ ലക്ഷ്യം കുടുംബ വികസനമാണ്, അല്ലാതെ രാജ്യ വികസനമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
---- facebook comment plugin here -----