Connect with us

National

ജോഷിമഠിന് പുനരധിവാസ പാക്കേജ് ഉത്തരാഖണ്ഡ് സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു

2000 കോടി രൂപയുടെ സാമ്പത്തിക പാക്കേജാണ് ആവശ്യപ്പെട്ടത്.

Published

|

Last Updated

ഡെറാഡൂണ്‍| ജോഷിമഠിലെ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങള്‍ക്കും ദുരിതബാധിതരുടെ പുനരധിവാസത്തിനുമായി ഉത്തരാഖണ്ഡ് സര്‍ക്കാര്‍ 2000 കോടി രൂപയുടെ സാമ്പത്തിക പാക്കേജ് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടതായി മുഖ്യമന്ത്രിയുടെ സെക്രട്ടറി ആര്‍ മീനാക്ഷി സുന്ദരം പറഞ്ഞു.

സംസ്ഥാന സര്‍ക്കാര്‍ നാശനഷ്ടങ്ങള്‍ വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിലാണ് പാക്കേജിന്റെ രൂപരേഖ തയ്യാറാക്കിയിരിക്കുന്നതെന്നും  സുന്ദരം കൂട്ടിച്ചേര്‍ത്തു.

വീടുകളിലെ വിള്ളലുകളും മണ്ണിടിച്ചിലുകളും കാരണം ഇപ്പോള്‍ 995 പേര്‍ വിവിധ ദുരിതാശ്വാസ ക്യാമ്പുകളിലോ വാടക വീടുകളിലോ താമസിക്കുന്നുണ്ടെന്ന് സുന്ദരം പറഞ്ഞു.

നേരത്തെ, മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമിയുടെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച പുനരധിവാസ നയത്തിന്റെ ഭാഗമായി ജോഷിമഠ് പ്രദേശത്ത് ഭൂമി ഇടിഞ്ഞതിനെത്തുടര്‍ന്ന് തകര്‍ന്ന കെട്ടിടങ്ങളുടെ ഉടമകള്‍ക്കുള്ള നഷ്ടപരിഹാര തുക മാര്‍ച്ച് 3 ന് കൊടുത്തിരുന്നു. കൂടാതെ ജല പൈപ്പ് ലൈന്‍ പൊട്ടിയ ജോഷിമഠ് നിവാസികള്‍ക്ക്
പുനരധിവാസ പാക്കേജ് വിതരണത്തില്‍ നിന്നും 63.20 ലക്ഷം ദുരിതബാധിതരായ 3 പേര്‍ക്ക് വിതരണം ചെയ്തിട്ടുണ്ട്.

ഫെബ്രുവരിയില്‍ നടന്ന മന്ത്രിസഭാ യോഗത്തിലാണ് ഉത്തരാഖണ്ഡ് സര്‍ക്കാര്‍ പാക്കേജ് പ്രഖ്യാപിച്ചത്.

 

 

 

 

Latest