Connect with us

Kerala

കഞ്ചാവ് കടത്തുകയായിരുന്ന കാറിനെ സാഹസികമായി പിന്തുടര്‍ന്ന് പിടികൂടി വടക്കഞ്ചേരി പോലീസ്

കാറിലുണ്ടായിരുന്ന മൂന്നുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു.

Published

|

Last Updated

പാലക്കാട്| അമിത വേഗതയിലെത്തിയ കാറിനെ സാഹസികമായി പിന്തുടര്‍ന്ന് പിടികൂടി വടക്കഞ്ചേരി പോലീസ്. വടക്കഞ്ചേരി കല്ലിങ്കല്‍ പാടത്ത് വച്ചാണ് കാറിന് കുറുകെ പോലീസ് വാഹനം ഇട്ട് പിടികൂടിയത്. അമിത വേഗതയിലെത്തിയ കാറിനെ വിവിധ സ്ഥലങ്ങളില്‍ നാട്ടുകാര്‍ തടഞ്ഞെങ്കിലും വാഹനം നിര്‍ത്തിയിരുന്നില്ല.

എന്നാല്‍ പോലീസ് വാഹനം ഇടിച്ച് കാര്‍ നിര്‍ത്തുകയായിരുന്നു. തുടര്‍ന്ന് കാറില്‍ നടത്തിയ പരിശോധനയില്‍ കഞ്ചാവ് പിടികൂടി. സംഭവത്തില്‍ കാറിലുണ്ടായിരുന്ന മൂന്നുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു.

ആലത്തൂര്‍ ഭാഗത്ത് നിന്നും വന്ന കാര്‍ പാടൂര്‍ വഴി കണ്ണമ്പ്ര കല്ലിങ്കല്‍ പാടം റോഡിലൂടെയാണ്  അപകടകരമായ രീതിയില്‍ യാത്ര ചെയ്തിരുന്നത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് വടക്കഞ്ചേരി പോലീസ് കല്ലിങ്കല്‍ പാടത്ത് വാഹനം കുറുകെ ഇട്ട് നിര്‍ത്തി തടയുകയായിരുന്നു. എന്നാല്‍ വാഹനം മറികടക്കാന്‍ കാറിലുള്ളവര്‍ ശ്രമിച്ചു. പോലീസ് വാഹനത്തില്‍ ഇടിച്ചാണ് കാര്‍ നിന്നത്. ഇടിയുടെ ആഘാതത്തില്‍ പോലീസ് ജീപ്പും കാറും തകര്‍ന്നു.