Ongoing News
ഇമാറാത്തി പാസ്പോര്‍ട്ടിന്റെ കാലാവധി പത്ത് വര്‍ഷമായി നീട്ടി
ഇതുവരെ അഞ്ച് വര്‍ഷമായിരുന്നു പാസ്പോര്‍ട്ടിന്റെ സാധുത.
അബൂദബി| ഇമാറാത്തി പാസ്പോര്‍ട്ടിന്റെ കാലാവധി പത്ത് വര്‍ഷമായി നീട്ടിയതായി യു എ ഇ പാസ്പോര്‍ട്ട് അതോറിറ്റി പ്രഖ്യാപിച്ചു. 21 വയസും അതില്‍ കൂടുതലുമുള്ള പൗരന്മാര്‍ക്ക് ജൂലൈ എട്ട് മുതല്‍ പുതിയ കാലാവധിയുള്ള പാസ്‌പോര്‍ട്ട് ലഭിച്ചു തുടങ്ങുമെന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ്, പോര്‍ട്ട്‌സ് സെക്യൂരിറ്റി (ഐ സി പി) വ്യക്തമാക്കി. ഇതുവരെ അഞ്ച് വര്‍ഷമായിരുന്നു പാസ്പോര്‍ട്ടിന്റെ സാധുത.
21 വയസ്സിന് താഴെയുള്ളവര്‍ക്ക് അഞ്ച് വര്‍ഷത്തെ പാസ്പോര്‍ട്ട് നല്‍കുന്നത് തുടരുമെന്ന് ഐ സി പി ഐഡന്റിറ്റി ആന്‍ഡ് പാസ്പോര്‍ട്ട് ഡയറക്്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ സുഹൈല്‍ ജുമാ അല്‍ ഖൈലി വ്യക്തമാക്കി. പുതിയ പാസ്പോര്‍ട്ടുകള്‍ നിലവിലുള്ള അതേ നടപടിക്രമങ്ങളിലൂടെയും ഡെലിവറി ചാനലുകളിലൂടെയും നല്‍കും. ഇപ്പോള്‍ കൈവശമുള്ള പാസ്പോര്‍ട്ടുകളുടെ കാലാവധി തീരുമ്പോള്‍ പൗരന്മാര്‍ക്ക് പുതിയതിന് അപേക്ഷിക്കാം.