Connect with us

അട്ടപ്പാടി മധു വധക്കേസിലെ വിധിപ്രഖ്യാപനം മണ്ണാര്‍ക്കാട് എസ് സി- എസ് ടി കോടതി മാറ്റി. ഏപ്രില്‍ നാലിന് വിധിപ്രഖ്യാപനം നടത്തുമെന്ന് കോടതി അറിയിച്ചു. 11 മാസത്തെ സാക്ഷി വിസ്താരത്തിന് ശേഷമാണ് വിധി പ്രഖ്യാപനത്തിലേക്ക് കടക്കുന്നത്.

നിരവധി തകിടം മറിച്ചിലുകള്‍ക്കാണ് കേസ് സാക്ഷ്യം വഹിച്ചത്. പ്രതികള്‍ക്ക് ഹൈക്കോടതി അനുവദിച്ച ജാമ്യം വിചാരണാ കോടതി റദ്ദാക്കിയ അസാധാരണ നടപടിയുണ്ടായി. കൂറുമാറിയ സാക്ഷി കക്കി മൂപ്പന്‍ പിന്നീട് കുറ്റബോധത്താല്‍ മൊഴി മാറ്റി. സാക്ഷികളെ സ്വാധീനിക്കരുതെന്ന ഹൈക്കോടതി ജാമ്യ വ്യവസ്ഥ 12 പ്രതികള്‍ ലംഘിച്ചതായി പ്രോസിക്യൂഷന് ശാസ്ത്രീയമായി തെളിയിക്കാനായി.

 

വീഡിയോ കാണാം

 

Latest