Kerala
മാസപ്പടി കേസിലെ വിധി യു ഡി എഫിന് തിരിച്ചടിയല്ല: വി ഡി സതീശന്‍
വിധിയുടെ വിശദാംശങ്ങള്‍ അറിയില്ല. അവരുടെ അക്കൗണ്ടിലേക്ക് പണം വന്നുവെന്നത് യാഥാര്‍ഥ്യമാണ്.

തിരുവനന്തപുരം | മാസപ്പടി കേസില്‍ വിജിലന്‍സ് അന്വേഷണ ആവശ്യം തള്ളിക്കൊണ്ടുള്ള ഹൈക്കോടതി വിധി യു ഡി എഫിന് തിരിച്ചടിയല്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. വിധിയുടെ വിശദാംശങ്ങള്‍ അറിയില്ല. അവരുടെ അക്കൗണ്ടിലേക്ക് പണം വന്നുവെന്നത് യാഥാര്‍ഥ്യമാണ്. സേവനം നല്‍കിയിട്ടില്ല എന്ന് മൊഴിയുണ്ട്. അങ്ങനെയെങ്കില്‍ പണം വന്നതെന്തിനെന്ന് സതീശന്‍ ചോദിച്ചു.
പ്രതിപക്ഷം പൊളിഞ്ഞെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു. ഇതുപോലെയുള്ള നുണപ്രചാരണമാണ് പ്രതിപക്ഷം നടത്തുന്നത്. പ്രതിപക്ഷം പൊളിഞ്ഞു എന്നാണ് മാധ്യമങ്ങള്‍ എഴുതി കാണിക്കേണ്ടതെന്നും രാജേഷ് പറഞ്ഞു.
ഒരു ആരോപണം കൂടി തകര്‍ന്നിരിക്കുകയാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പ്രതികരിച്ചു. മഴവില്‍സഖ്യത്തിന്റെ ആരോപണം തകര്‍ന്നു തരിപ്പണമായി. കുഴല്‍നാടന്റെ ഉണ്ടയില്ലാ വെടി ഹൈക്കോടതി തന്നെ തള്ളിയിരിക്കുകയാണെന്നും ഗോവിന്ദന്‍ പറഞ്ഞു.