Connect with us

jagdeep dhankar

രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി ഉപരാഷ്ട്രപതി ഇന്നു കേരളത്തില്‍

ഇന്ത്യന്‍ ഇന്‍സ്റ്റ്യൂട്ട് ഓഫ് സ്പേസ് സയന്‍സ് ആന്റ് ടെക്നോളജിയിലെ 12-ാമത് ബിരുദദാനച്ചടങ്ങില്‍ അദ്ദേഹം മുഖ്യാതിഥിയാവും

Published

|

Last Updated

തിരുവനന്തപുരം | ഉപരാഷ്ട്രപതി ഡോ. ജഗ്ദീപ് ധന്‍കര്‍ രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ന് കേരളത്തിലെത്തും. ഭാര്യ സുധേഷ് ധന്‍കറും അദ്ദേഹത്തിനൊപ്പമുണ്ടാവും. തിരുവനന്തപുരം ഇന്ത്യന്‍ ഇന്‍സ്റ്റ്യൂട്ട് ഓഫ് സ്പേസ് സയന്‍സ് ആന്റ് ടെക്നോളജിയിലെ 12-ാമത് ബിരുദദാനച്ചടങ്ങില്‍ അദ്ദേഹം മുഖ്യാതിഥിയാവും.

നിയാഴ്ച രാവിലെ 10.55 ന് വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന ഉപരാഷ്ട്രപതി സംസ്ഥാന സര്‍ക്കാറിന്റെ ഔദ്യോഗിക സ്വീകരണത്തിന് ശേഷം വലിയമലയിലെ ഐ ഐ എസ് ടിയില്‍ 11.30 ന് നടക്കുന്ന ബിരുദദാന ചടങ്ങില്‍ പങ്കെടുക്കും. മികവുറ്റ വിദ്യാര്‍ഥികള്‍ക്ക് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ മെഡല്‍ ഓഫ് എക്സലന്‍സ് ചടങ്ങില്‍ ഉപരാഷ്ട്രപതി സമ്മാനിക്കും.

മൂന്ന് മണിയോടെ ഹെലിക്കോപ്റ്ററില്‍ കൊല്ലത്തേക്ക് യാത്ര തിരിക്കും. വൈകുന്നേരം അഷ്ടമുടി കായലില്‍ ബോട്ട് ക്രൂയിസ് നടത്തുകയും ചെയ്യും. തുടര്‍ന്ന് കൊല്ലത്തായിരിക്കും ഉപരാഷ്ട്രപതി രാത്രി തങ്ങുന്നത്. ഞായറാഴ്ച രാവിലെ 9.15ന് ഹെലികോപ്റ്ററില്‍ തിരുവനന്തപുരത്തേക്ക് തിരിച്ചെത്തും. രാവിലെ 9.45 ഓടെ തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് ഡല്‍ഹിക്ക് മടങ്ങും.

 

Latest