Kerala
തൃക്കാക്കരയില്‍ യു ഡി എഫിനെ വിജയിപ്പിച്ചത് സഹതാപ തരംഗം; എല്‍ ഡി എഫിന് വോട്ട് കൂടി: എം സ്വരാജ്
വികസനത്തിന്റെ രാഷ്ട്രീയമാണ് തിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് മുന്നോട്ട് വച്ചത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും 99 സീറ്റും ഇടതുപക്ഷം നേടിയപ്പോഴും തൃക്കാക്കരയില്‍ പരാജയപ്പെട്ടിരുന്നു. പക്ഷേ അന്ന് ലഭിച്ചതിലും കൂടുതല്‍ വോട്ട് ഇത്തവണ കിട്ടിയെന്നത് കാണാതെ പോകരുത്.
തൃക്കാക്കര | തൃക്കാക്കരയില്‍ യു ഡി എഫ് ജയിക്കാനിടയായത് സഹതാപ തരംഗമെന്ന് എം സ്വരാജ്. അതേസമയം, എല്‍ ഡി എഫ് തോറ്റെങ്കിലും കഴിഞ്ഞ തവണത്തേക്കാള്‍ വോട്ട് വിഹിതം വര്‍ധിപ്പിക്കാനായെന്നും സി പി എം നേതാവ് പറഞ്ഞു. സംസ്ഥാനത്തിന്റെ തിരഞ്ഞെടുപ്പ് ചരിത്രം പരിശോധിക്കുകയാണെങ്കില്‍, നിയമസഭയിലെ ഒരംഗം മരണപ്പെട്ടാല്‍ അദ്ദേഹത്തിന്റെ ഭാര്യയോ മകനോ ഒക്കെ സ്ഥാനാര്‍ഥിയായി വരുന്ന അവസരങ്ങളിലെല്ലാം അവര്‍ വിജയിക്കുകയാണ് പതിവ്. അതിനെയാണ് സഹാതാപ തരംഗം എന്ന് പറയുന്നത്. ആ ചരിത്രം തിരുത്താനാണ് എല്‍ ഡി എഫ് ശ്രമിച്ചത്. ഈ വസ്തുത മാറ്റിവച്ച് തിരഞ്ഞെടുപ്പ് സര്‍ക്കാരിനും സര്‍ക്കാര്‍ പദ്ധതിക്കും എതിരാണെന്ന് വ്യാഖ്യാനിക്കുന്നത് തെറ്റാണ്.
വികസനത്തിന്റെ രാഷ്ട്രീയമാണ് തിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് മുന്നോട്ട് വച്ചത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും 99 സീറ്റും ഇടതുപക്ഷം നേടിയപ്പോഴും തൃക്കാക്കരയില്‍ പരാജയപ്പെട്ടിരുന്നു. പക്ഷേ അന്ന് ലഭിച്ചതിലും കൂടുതല്‍ വോട്ട് ഇത്തവണ കിട്ടിയെന്നത് കാണാതെ പോകരുത്. അതിനാല്‍ത്തന്നെ ഈ തിരഞ്ഞെടുപ്പില്‍ പിന്തുണ കുറഞ്ഞുവെന്ന് വിലയിരുത്താനാകില്ലെന്നും സ്വരാജ് പറഞ്ഞു.