Connect with us

ബ്രിട്ടീഷ് പാര്‍ലമെന്റില്‍ ഇനി മലയാളിയുടെ ശബ്ദവും. കോട്ടയം കൈപ്പുഴ സ്വദേശി സോജന്‍ ജോസഫാണ് ലേബര്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി വിജയിച്ചത്. ബ്രിട്ടീഷ് ആരോഗ്യ സര്‍വീസ് മെന്റല്‍ ഹെല്‍ത്ത് നഴ്സിംഗ് മേധാവിയായ സോജന്‍ ജോസഫ് ആഷ് ഫെഡ് സീറ്റില്‍ നിന്നാണ് വിജയിച്ചത്.
1,779 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് സോജന്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ സീറ്റ് പിടിച്ചെടുത്തത്. ബംഗളുരുവില്‍ നഴ്‌സിങ് പഠനം പൂര്‍ത്തിയാക്കിയ സോജന്‍ മാന്നാനം കെ ഇ കോളജിലെ പൂര്‍വ വിദ്യാര്‍ഥിയാണ്.
ബ്രിട്ടനില്‍ 14 വര്‍ഷം നീണ്ട കണ്‍സര്‍വേറ്റിവ് ഭരണം അവസാനിപ്പിച്ച് വമ്പന്‍ ഭൂരിപക്ഷത്തോടെ ലേബര്‍ പാര്‍ട്ടി അധികാരത്തില്‍ ഏറുകയാണ്. 650 അംഗ പാര്‍ലമെന്റില്‍ നാനൂറിലേറെ സീറ്റുകളും ലേബര്‍ പാര്‍ട്ടി നേടി. സോഷ്യലിസത്തിലും ജനാധിപത്യത്തിലുമുള്ള വിശ്വാസം ഊട്ടിയുറപ്പിക്കുന്നതാണ് സോജന്റെ വിജയമെന്നു കോട്ടയത്തെ ബന്ധുക്കള്‍ പ്രതികരിച്ചു.

Latest