Connect with us

niyamasabha

നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള നന്ദിപ്രമേയ ചര്‍ച്ച ഇന്ന് ആരംഭിക്കും; കച്ച മുറുക്കി ഇരു പക്ഷവും

സര്‍ക്കാരിന്റെ നയം പറയാത്ത ഗവര്‍ണറോട് എങ്ങനെ നന്ദി പറയും എന്ന ചോദ്യവുമായി പ്രതിപക്ഷം

Published

|

Last Updated

തിരുവനന്തപുരം | നിയമസഭയില്‍ നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള നന്ദിപ്രമേയ ചര്‍ച്ച ഇന്ന് ആരംഭിക്കും. നയപ്രഖ്യാപന പ്രസംഗം അവസാന ഖണ്ഡിക മാത്രം വായിച്ച ഗവര്‍ണര്‍ക്കെതിരെ കടുത്ത വിമര്‍ശനങ്ങളായിരിക്കും ഭരണപക്ഷം ഉയര്‍ത്തുക.

ക്ഷേമപെന്‍ഷന്‍ കുടിശ്ശിക മുതല്‍ വിവിധ വിഷയങ്ങള്‍ അടിയന്തര പ്രമേയമായി ഉന്നയിക്കാനാണ് പ്രതിപക്ഷ തീരുമാനം. നിമയ സഭാസമ്മേളനത്തില്‍ ജനാധിപത്യ വിരുദ്ധമായി പ്രവര്‍ത്തിച്ച ഗവര്‍ണര്‍ റിപ്പബ്ലിക് ദിനത്തിലും അസാധാരണമായി പെരുമാറിയതോടെ മുഖ്യമന്ത്രിയും സി പി എം സംസ്ഥാന സെക്രട്ടറിയും ഗവര്‍ണര്‍ക്കെതിരെ ശക്തമായി രംഗത്തുവന്നു.

നന്ദിപ്രമേയ ചര്‍ച്ച ഇന്ന് ആരംഭിക്കുമ്പോള്‍ സര്‍ക്കാരിന്റെ നയം പറയാത്ത ഗവര്‍ണറോട് എങ്ങനെ നന്ദി പറയും എന്ന ചോദ്യം പ്രതിപക്ഷം ഉയര്‍ത്തുന്നു. ഗവര്‍ണറെ തള്ളി പ്രസംഗത്തില്‍ ചൂണ്ടിക്കാണിച്ച സര്‍ക്കാര്‍ നേട്ടങ്ങള്‍ ഭരണപക്ഷം ഊന്നിപ്പറയും. ഗവര്‍ണറേയും സര്‍ക്കാറിനെയും ഒരുപോലെ നേരിടുന്ന സമീപനമായിരിക്കും പ്രതിപക്ഷം സ്വീകരിക്കുക.

സര്‍ക്കാര്‍ ഗവര്‍ണര്‍ പോര് ഒത്തുകളിയെന്ന ആരോപണമാണു പ്രതിപക്ഷം ഉയര്‍ത്തുന്നത്. കേന്ദ്രം കേരളത്തോടു കാണിക്കുന്ന അവഗണനതന്നെയാരിക്കും ഭരണ ബഞ്ചിന്റെ പ്രധാന ആയുധം. കേന്ദ്രത്തിനെതിരായ സമരത്തില്‍ നിന്ന് വിട്ടുനിന്ന പ്രതിപക്ഷത്തിന്റെ നിലപാടിനെ ശക്തമായി തുറന്നുകാട്ടാന്‍ സഭാതലം ഭരണ പക്ഷം ഉപയോഗി ക്കും. എന്നാല്‍ സാമ്പത്തിക പ്രതിസന്ധിക്കുകാരണം സംസ്ഥാനത്തിന്റെ ധൂര്‍ത്താണെന്ന ആരോപണ ത്തില്‍ ഉറച്ചുകൊണ്ടുള്ള പോരിനാണ് പ്രതിപക്ഷം കച്ചമുറുക്കുന്നത്. സഭാസമ്മേളനം വെട്ടിക്കുറക്കുന്നതു സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ കാര്യോപദേശക സമിതി യോഗം ചേരുന്നുണ്ട്.

Latest