saudi arabia
കാത്തിരിപ്പിന് വിരാമം ഇന്ത്യയില്‍ നിന്നും സഊദിയിലേക്ക് നേരിട്ട് പ്രവേശിക്കാം
പ്രവേശനം ഡിസംബര്‍ ഒന്ന് മുതല്‍. പ്രവേശന വിലക്ക് പിന്‍വലിച്ചു
ദമാം | കൊവിഡ് ആരോഗ്യ മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി സഊദി അറേബ്യയിലേക്ക് ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നേരിട്ടുള്ള പ്രവേശന വിലക്ക് പിന്‍വലിച്ചതായി സഊദി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
നിലവില്‍ പതിനാല് ദിവസം സഊദി അറേബ്യക്ക് പുറത്തുള്ള രാജ്യങ്ങളില്‍ പതിനാല് ദിവസത്തെ ക്വാറന്റൈന്‍ പൂര്‍ത്തിയാക്കിയാണ് ഇന്ത്യയില്‍ നിന്നും സഊദി അറേബ്യയില്‍ എത്തി കൊണ്ടിരിക്കുന്നത്. പുതിയ തീരുമാനം വന്നതോടെ ഡിസംബര്‍ 1 മുതല്‍ സഊദിയിലേക്ക് പ്രവേശിക്കാന്‍ കഴിയും. ഇവര്‍ക്ക് സഊദിയില്‍ പ്രവേശിച്ചത് മുതല്‍ അഞ്ച് ദിവസത്തെ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈന്‍ നിര്‍ബന്ധമാണെന്ന് സഊദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ഇന്ത്യക്ക് പുറമെ ഇന്തോനേഷ്യ, പാകിസ്ഥാന്‍, ബ്രസീല്‍, വിയറ്റ്‌നാം, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്കാണ് പിന്‍വലിച്ചത്, വിലക്ക് നീങ്ങിയതോടെ ഡിസംബര്‍ മുതല്‍ സഊദിയില്‍ നിന്നുള്ള അന്തരാഷ്ട്ര വിമാന സര്‍വ്വീസുകള്‍ സാധാരണ നിലയിലാകും.