Connect with us

Kerala

സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് നാട്ടുകാര്‍ നിര്‍മിച്ചു നല്‍കിയ കാത്തിരിപ്പ് കേന്ദ്രം ശക്തമായ കാറ്റില്‍ തകര്‍ന്നു

സ്‌കൂള്‍ കവലയില്‍ മുമ്പ്‌ ഉണ്ടായിരുന്ന കാത്തിരിപ്പ് കേന്ദ്രം മലയോര ഹൈവേ വികസനത്തിന്റെ ഭാഗമായി പൊളിച്ചുമാറ്റിയിരുന്നു

Published

|

Last Updated

കുളത്തൂപ്പുഴ | കുളത്തൂപ്പുഴ കല്ലുവെട്ടാംകുഴി ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി നാട്ടുകാര്‍ നിര്‍മിച്ചു നല്‍കിയ കാത്തിരിപ്പ് കേന്ദ്രം ശക്തമായ കാറ്റില്‍ നിലം പൊത്തി. പ്രദേശവാസികള്‍ കമ്പും തടിയും തകരഷീറ്റും ഉപയോഗിച്ച് നിര്‍മിച്ചു നല്‍കിയ കാത്തിരിപ്പ് കേന്ദ്രമാണ് തകര്‍ന്നത്. സ്‌കൂള്‍ കവലയില്‍ മുമ്പ്‌ ഉണ്ടായിരുന്ന കാത്തിരിപ്പ് കേന്ദ്രം മലയോര ഹൈവേ വികസനത്തിന്റെ ഭാഗമായി പൊളിച്ചുമാറ്റിയിരുന്നു. ഹൈവേ നിര്‍മാണം പൂര്‍ത്തിയായിട്ടും അധികൃതര്‍ കാത്തിരിപ്പ് കേന്ദ്രം നിര്‍മ്മിച്ചു നല്‍കിയില്ല.

പലതവണ നാട്ടുകാര്‍ ആവശ്യപെട്ടിട്ടും കാത്തിരിപ്പ് കേന്ദ്രം നിര്‍മിച്ചു നല്‍കാത്തതിനെ തുടര്‍ന്ന് നാട്ടുകാര്‍ സംഘടിച്ച് താല്‍കാലികമായി കാത്തിരിപ്പ് കേന്ദ്രം നിര്‍മിക്കുകയായിരുന്നു. ശക്തമായ കാറ്റില്‍ കാത്തിരിപ്പ് കേന്ദ്രം തകര്‍ന്നതോടെ സ്‌കൂള്‍ വിട്ടെത്തുന്ന വിദ്യാര്‍ഥികള്‍ക്കും യാത്രക്കാര്‍ക്കും മഴയും വെയിലുമേല്‍ക്കാതെ നില്‍ക്കാന്‍ ഒരു ഇടമില്ലാതായിരിക്കുകയാണ്.

Latest