Connect with us

Kerala

വാളയാര്‍ കേസ്; പ്രതികള്‍ക്ക് ജാമ്യം

പാലക്കാട് പോക്‌സോ കോടതിയാണ് പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചത്

Published

|

Last Updated

പാലക്കാട്  | വാളയാറില്‍ പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച കേസില്‍ പ്രതികള്‍ക്ക് ജാമ്യം. ഒന്നാം പ്രതി പാലക്കാട് പാമ്പാംപള്ളം കല്ലംകാട് സ്വദേശി വി മധു, മൂന്നാം പ്രതി ഇടുക്കി രാജക്കാട് മാലുതൈക്കല്‍ സ്വദേശി ഷിബു എന്നിവര്‍ക്കാണ് ജാമ്യം അനുവദിച്ചത്. പാലക്കാട് പോക്‌സോ കോടതിയാണ് പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചത്.

ആഗസ്റ്റ് പത്തിന് കേസ് പരിഗണിച്ച പാലക്കാട് ഫസ്റ്റ് അഡീഷണല്‍ സെഷന്‍സ് കോടതി, കേസില്‍ തുടരന്വേഷണത്തിന് സിബിഐയോട് നിര്‍ദേശിച്ചിരുന്നു. പോലീസ് നിഗമനം ശരിവയ്ക്കുന്ന രീതിയില്‍ ഇരുവരുടേതും ആത്മഹത്യയെന്നാണ് സിബിഐയും കുറ്റപത്രത്തില്‍ എഴുതിയത്.
2017 ജനുവരി 13നാണ് പതിമൂന്ന് വയസ്സുള്ള പെണ്‍കുട്ടിയെ വാളയാര്‍ അട്ടപ്പള്ളത്തെ ഷെഡില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മാര്‍ച്ച് നാലിന് ഒമ്പത് വയസ്സുള്ള ഇളയ സഹോദരിയേയും സമാന സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു

 

Latest