valayar case
വാളയാര്‍ കേസ്; സി ബി ഐ പുനരന്വേഷണം നടത്തണമെന്ന് കോടതി
സി ബി ഐ നിലവില്‍ സമര്‍പ്പിച്ച കുറ്റപത്രം പാലക്കാട് പോക്സോ കോടതി തള്ളി
പാലക്കാട് | വാളയാര്‍ കേസില്‍ പുനരന്വേഷണത്തിന് പാലക്കാട് പോക്സോ കോടതി ഉത്തരവ്. സി ബി ഐ എതന്നെ വീണ്ടും അന്വേഷിക്കണമെന്നാണ് പോക്‌സോ കോടതി ഉത്തരവിട്ടത്. നിലവില്‍ സി ബി ഐ സമര്‍പ്പിച്ച കുറ്റപത്രം കോടതി തള്ളി. കൊല്ലപ്പെട്ട പെണ്‍കുട്ടികളുടെ മാതാവ് നല്‍കിയ ഹരജിയിലാണ് പോക്‌സോ കോടതി വിധി പറഞ്ഞത്.
മക്കളുടേത് കൊലപാതകം തന്നെയാണെന്നും സത്യം തെളിയുമെന്നാണ് പ്രതീക്ഷയെന്നും വാളയാറില്‍ കൊല്ലപ്പെട്ട കുട്ടികളുടെ അമ്മ പറഞ്ഞു. പോക്സോ കോടതിയുടെ പുനരന്വേഷണ ഉത്തരവില്‍ സന്തോഷമുണ്ട്. ഇനി വരുന്ന അന്വേഷണ ഉദ്യോഗസ്ഥരെങ്കിലും കൃത്യമായി അന്വേഷണം നടത്തുമെന്നാണ് പ്രതീക്ഷയെന്നും മാതാവ് പറഞ്ഞു. നേരത്തെ അന്വേഷിച്ച ഉദ്യോഗസ്ഥര്‍ വീണ്ടും അന്വേഷിക്കരുത്. നേരത്തെ അറിയാവുന്ന തെളിവുകളെല്ലാം സി ബി ഐക്ക് നല്‍കിയിരുന്നു. എന്നാല്‍ അവര്‍ അതൊന്നും ചെവിക്കൊണ്ടില്ലെന്നും മാതാവ് പറഞ്ഞു.
കഴിഞ്ഞ ഡിവസംബര്‍ 27നാണ് സി ബി ഐ കുറ്റപത്രം സമര്‍പ്പിച്ചത്. പെണ്‍കുട്ടികളുടേത് ആത്മഹത്യയാണെന്നും കൊലപാതകമാണ് തെളിയിക്കുന്ന ഒരു തെളിവുമില്ലെന്നും സി ബി ഐ കുറ്റപത്രത്തില്‍ പറഞ്ഞിരുന്നു. നേരത്തെ ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ കണ്ടെത്തിയ അതേ കാര്യങ്ങള്‍ തെന്നെയായിരുന്നു സി ബി ഐ അന്വേഷണത്തിലും കണ്ടെത്തിയിരുന്നത്.
പോലീസ് പ്രതി ചേര്‍ത്തവര്‍ തന്നെയായിരുന്നു സി ബി ഐയും പ്രതികളായി കണ്ടെത്തിയത്. നിരന്തര മര്‍ദനത്തെ തുടര്‍ന്ന് പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് സി ബി ഐ കുറ്റപത്രത്തില്‍ പറഞ്ഞിരുന്നു.ആദ്യ പെണ്‍കുട്ടിയുടെ മരണത്തില്‍ വലിയ മധു എന്ന വിളിക്കുന്ന മധു, ഷിബു എന്നിവര്‍ പ്രതികളാണെന്ന് കുറ്റപത്രത്തില്‍ പറഞ്ഞിരുന്നു. രണ്ടാമത്തെ പെണ്‍കുട്ടിയുടെ മരണത്തില്‍ മധവും പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയും പ്രതികളാണെന്നും സി ബി ഐ പോക്സോ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറഞ്ഞിരുന്നു. ഈ കുറ്റപത്രമാണ് പോക്സോ കോടതി തള്ളിയിരിക്കുന്നത്.
2017 ജനുവരിയിലും മാര്‍ച്ചിലുമായാണ് വളായറായില്‍ ഒരേ വീട്ടിലെ രണ്ട് കുട്ടികളെ ദുരൂഹ സാഹചര്യത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുന്നത്. 13ഉം ഒമ്പതും വയസുള്ള ദളിത് പെണ്‍കുട്ടികളായിരുന്നു മരിച്ചത്. മൂത്ത കൂട്ടിയെ ജനുവരി 13നും ഇളയകുട്ടിയെ മാര്‍ച്ച് നാലിനുമാണ് വീടിനുള്ളില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. രണ്ട് പേരും ലൈംഗിക അതിക്രമണങ്ങള്‍ക്ക് ഇരയായതായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.
തുടര്‍ന്ന് മാതാവ് നല്‍കിയ പാരാതിയില്‍ വാളയാര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. തുടര്‍ന്ന് പ്രതികളെ രക്ഷിക്കാന്‍ ചില ഇടപെടലുകള്‍ നടന്നതായി ആരോപണം ഉയര്‍ന്നു. സംസ്ഥാനത്ത് വലിയ തോതില്‍ കേസില്‍ കേസ് ചര്‍ച്ച ചെയ്യപ്പെട്ടു. കേസ് അട്ടിമറിക്കാന്‍ നീക്കം നടത്തുന്നതായ മാതാവിന്റെ പരാതിയില്‍ കേസ് ക്രൈംബ്രാഞ്ചിന് കൈമാറി. നിയമസഭയിലും വിഷയം വലിയ ചര്‍ച്ചയായി. തുടര്‍ന്ന് കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ കേസ് സി ബി ഐക്ക് കൈമാറി. സി ബി ഐയും ക്രൈംബ്രാഞ്ച് കണ്ടെത്തിയ അതേ കാരണങ്ങള്‍ തന്നെ കണ്ടെത്തുകയായിരുന്നു