Connect with us

Kerala

വാളയാര്‍ കേസ്; പ്രതികളുടെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും

ആഗസ്റ്റ് പത്തിന് കേസ് പരിഗണിച്ച പാലക്കാട് ഫസ്റ്റ് അഡീഷണല്‍ സെഷന്‍സ് കോടതി കേസില്‍ തുടരന്വേഷണത്തിന് സി ബി ഐയോട് നിര്‍ദേശിച്ചിരുന്നു.

Published

|

Last Updated

പാലക്കാട്  | വാളയാറില്‍ സഹോദരിമാര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച കേസില്‍ പ്രതികളുടെ ജാമ്യാപേക്ഷ ഇന്ന് കോടതിക്ക് മുന്നില്‍ . ഒന്നാംപ്രതി പാമ്പാംപള്ളം കല്ലംകാട് വി മധു, ഇടുക്കി രാജാക്കാട് മാലുതൈക്കല്‍ വീട്ടില്‍ ഷിബു എന്നിവരുടെ ജാമ്യാപേക്ഷയാണ് പാലക്കാട് പോക്‌സോ കോടതി പരിഗണിക്കുന്നത്.ആഗസ്റ്റ് പത്തിന് കേസ് പരിഗണിച്ച പാലക്കാട് ഫസ്റ്റ് അഡീഷണല്‍ സെഷന്‍സ് കോടതി കേസില്‍ തുടരന്വേഷണത്തിന് സി ബി ഐയോട് നിര്‍ദേശിച്ചിരുന്നു.

പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയത് പോലെ ഇരുവരുടേതും ആത്മഹത്യയെന്നാണ് സി ബി ഐയും കുറ്റപത്രത്തില്‍ എഴുതിയത്. 2017 ജനുവരി 13നാണ് പതിമൂന്ന് വയസ്സുള്ള പെണ്‍കുട്ടിയെ വാളയാര്‍ അട്ടപ്പള്ളത്തെ ഷെഡില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മാര്‍ച്ച് നാലിന് ഒമ്പത് വയസ്സുള്ള ഇളയ സഹോദരിയും സമാന സാഹചര്യത്തില്‍ മരിച്ചു

വാളയാര്‍ കേസില്‍ സിബിഐയുടെ നിലവിലെ കുറ്റപത്രം തള്ളി പുനരന്വേഷണത്തിന് ഉത്തരവിട്ട പാലക്കാട് പോക്‌സോ കോടതി സിബിഐയെ രൂക്ഷ ഭാഷയിലാണ് വിമശിച്ചത്. സിബിഐയുടെ അന്വേഷണം തൃപ്തികരമല്ലെന്നും ശരിയായ രീതിയില്‍ അന്വേഷണം നടന്നില്ലെന്നും കോടതി നിരീക്ഷിച്ചു. സിബിഐ സമര്‍പ്പിച്ച രേഖകളും തെളിവുകളും തമ്മില്‍ പൊരുത്തപ്പെടുന്നില്ലെന്ന് കണ്ടെത്തിയ കോടതി, കൊലപാതക സാധ്യത കൂടി അന്വേഷിക്കണമെന്നും അവശ്യപ്പെട്ടു. സി.ബി.ഐ സമര്‍പ്പിച്ച കുറ്റപത്രം അപൂര്‍ണമാണെന്ന പെണ്‍കുട്ടികളുടെ അമ്മയുടെ വാദം അംഗീകരിച്ചാണ് പാലക്കാട് പോക്‌സോ കോടതി തുടരന്വേഷണത്തിന് ഉത്തരവിട്ടത്.