world arabic conference
'വാക്കൻസ്' ലോക അറബിക് കോൺഫറൻസ് നാളെ ആരംഭിക്കും
പേരോട് അബ്ദുർറഹ്മാൻ സഖാഫി ഉദ്ഘാടനം ചെയ്യും.
കുറ്റ്യാടി | ലോക അറബിക് ദിനത്തോടനുബന്ധിച്ചുള്ള സിറാജുൽ ഹുദായുടെ അറബിക് ഗല’22 കാമ്പയിന്റെ ഭാഗമായ വാകൻസ് അക്കാദമിക് കോൺഫറൻസ് നാളെ ആരംഭിക്കും. ‘ശാസ്ത്ര മേഖലയിലെ അറബി ഭാഷയുടെ സംഭാവനകൾ’ എന്ന വിഷയത്തിൽ നടക്കുന്ന അന്താരാഷ്ട്ര അറബിക് കോൺഫറൻസ് – വാക്കൻസ് (WACANS) പേരോട് അബ്ദുർറഹ്മാൻ സഖാഫി ഉദ്ഘാടനം ചെയ്യും. സയ്യിദ് തങ്ങൾ സഖാഫി അധ്യക്ഷത വഹിക്കും.
മുഹമ്മദ് ഹസൻ അൽഹവാർ (എച്ച് ഒ ഡി, ഇംഗ്ലീഷ് ഡിപ്പാർട്ട്മെൻറ്, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അൽ മിഹ്റ), അബ്ദുല്ല മുത്തഹർ (അറബിക് ഡിപ്പാർട്ട്മെൻറ്, കേരളാ യൂനിവേഴ്സിറ്റി), മുസ്അബ് അലി മുഹമ്മദ് അൽ സഹബി (അസി.ലെക്ചറർ, അൽ അസ്ഹർ യൂണിവേഴ്സിറ്റി, ഈജിപ്ത്), നജീബ് അലി ഹമൂദ് (യൂണിവേഴ്സിറ്റി ഓഫ് ഇമ്രാൻ), അബ്ദുൽ ഖാദർ അൽ ഹംസി (അസി. ഫാക്കൽറ്റി സൻആ യൂണിവേഴ്സിറ്റി), ഡോ.ശംസീർ നൂറാനി രാമല്ലൂർ (യൂനിവേഴ്സിറ്റി ഓഫ് കേരള), അംജദ് സദീം (പി എച്ച് ഡി സ്കോളർ) സംബന്ധിക്കും. മുത്തലിബ് സഖാഫി പാറാട്, ഇബ്രാഹിം സഖാഫി കുമ്മോളി, സി കെ റാശിദ് ബുഖാരി, മുഹമ്മദ് അസ്ഹരി പേരോട് പങ്കെടുക്കും.
അബ്ദുൽ വാഹിദ് സഅദി, മുസ്തഫ ബുഖാരി, ബശീർ അസ്ഹരി പേരോട് സമ്മേളനം നിയന്ത്രിക്കും. രണ്ട് ദിവസമായി നടക്കുന്ന കോൺഫറൻസിൽ 15 ഗവേഷണ വിദ്യാർഥികൾ പ്രബന്ധം അവതരിപ്പിക്കും. അറബിക് ഗല’22 അനുബന്ധിച്ച് സിറാജുൽ ഹുദയുടെ വ്യത്യസ്ത ക്യാമ്പസുകളിൽ വിപുലമായ പരിപാടികളാണ് നടക്കുന്നത്. ഇംഗ്ലീഷ് മീഡിയം സ്കൂളുകളിലെ ‘കലിഗ്ര’ കാലിഗ്രഫി മത്സരത്തോടെ ക്യാമ്പയിൻ സമാപിക്കും.