Connect with us

attacked

മദ്യപാനം ചോദ്യം ചെയ്ത വെയര്‍ഹൗസ് മാനേജരെ ജീവനക്കാര്‍ തല്ലിച്ചതച്ചു

പ്രതികളായ രണ്ട് യുവാക്കളും ഒളിവില്‍

Published

|

Last Updated

കൊച്ചി: മദ്യപാനം ചോദ്യം ചെയ്ത വെയര്‍ഹൗസ് മാനേജരെ ജീവനക്കാര്‍ തല്ലിച്ചതച്ചു. എറണാകുളം കോലഞ്ചേരിയിലാണ് സംഭവം. വൈപ്പിന്‍ സ്വദേശിയായ അമലും വാളകം സ്വദേശിയായ വിഷ്ണുവും ചേര്‍ന്നാണ് മാനേജര്‍ ചെങ്ങന്നൂര്‍ സ്വദേശി സദാശിവനെ മര്‍ദ്ദിച്ചത്.

അമലും വിഷ്ണുവും സ്ഥാപനത്തില്‍ വച്ച് മദ്യപിക്കുന്നത് സദാശിവന്‍ ചോദ്യം ചെയ്തിരുന്നു. ഇരുവരു ടേയും സ്വഭാവദൂഷ്യത്തെക്കുറിച്ച് മുതിര്‍ന്ന ഉദ്യോഗസ്ഥരെ അറിയിക്കുകയും ചെയ്തു. ഇതില്‍ പ്രകോപിതരായാണ് യുവാക്കള്‍ ആക്രമിച്ചത്.

പരിക്കേറ്റ സദാശിവന്‍ ആശുപത്രിയില്‍ ചികിത്സ തേടി. പുത്തന്‍കുരിശ് പോലീസ് കേസെടു ത്തിട്ടുണ്ട്. പ്രതികളായ രണ്ട് യുവാക്കളും ഒളിവിലാണ്.