Kerala
വെള്ളക്കരം ഉയര്‍ത്തിയുള്ള പുതിയ താരിഫ് പ്രഖ്യാപിച്ച് ജല അതോറിറ്റി; 50 മുതല്‍ 550 രൂപവരെ വര്‍ധിക്കും
മിനിമം നിരക്ക് 22.05 രൂപയില്‍ നിന്ന് 72.05 രൂപയാക്കിയും ഉയര്‍ത്തി
തിരുവനന്തപുരം | സംസ്ഥാനത്ത് വെള്ളക്കരം വര്‍ധിപ്പിച്ചതിനെതിരെയുള്ള പ്രതിഷേധം ശക്തമായിരിക്കെ വെളളക്കരം ഉയര്‍ത്തിയുള്ള പുതുക്കിയ താരിഫ് ജല അതോറിറ്റി പുറത്തിറക്കി. ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് 50 മുതല്‍ 550 രൂപവരെ വര്‍ധിക്കും. മിനിമം നിരക്ക് 22.05 രൂപയില്‍ നിന്ന് 72.05 രൂപയാക്കിയും ഉയര്‍ത്തി. ബിപിഎല്‍ കുടുംബങ്ങള്‍ക്ക് പ്രതിമാസം 15000 ലിറ്റര്‍ വരെ സൗജന്യമായിരിക്കും.
അതേസമയം വെള്ളക്കരം കൂട്ടിയത് സഭയില്‍ പ്രഖ്യാപിക്കാത്തതില്‍ മന്ത്രിയെ വിമര്‍ശിച്ച് സ്പീക്കര്‍ റൂളിംഗ് നല്‍കി. വെള്ളക്കരം കൂട്ടല്‍ സഭയില്‍ തന്നെയായിരുന്നു ആദ്യം പ്രഖ്യാപിക്കേണ്ടതെന്ന് സ്പീക്കര്‍ വ്യക്തമാക്കി. എ പി അനില്‍കുമാര്‍ ക്രമപ്രശ്നം ഉന്നയിച്ചതിന്റെ അടിസ്ഥാനത്തിലാണ് റൂളിങ്. സഭയില്‍ പ്രഖ്യാപിച്ചിരുന്നെങ്കില്‍ ഉത്തമ മാത്യകയായി മാറുമായിരുന്നുവെന്നും സ്പീക്കര്‍ പറഞ്ഞു.