Connect with us

Kerala

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 141.80 അടി പിന്നിട്ടു

ജലനിരപ്പ് വീണ്ടും ഉയർന്നാൽ അണക്കെട്ടിന്‍റെ സ്പിൽവേ ഷട്ടറുകൾ ഉയർത്തി അധികവെള്ളം ഒഴുക്കികളയേണ്ടി വരും.

Published

|

Last Updated

ഇടുക്കി | മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 141.80 അടി പിന്നിട്ടു. സെക്കന്റിൽ 250 ഘനയടി വെള്ളമാണ് അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്. അത്രയും വെള്ളം തമിഴ്നാട് ടണൽ വഴി കൊണ്ടു പോകുന്നുണ്ട്. 142 അടിയാണ് പരമാവധി സംഭരണ ശേഷി.

ഡിസംബർ മൂന്നിനാണ് മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 140 അടിയായത്. ജലനിരപ്പ് വീണ്ടും ഉയർന്നാൽ അണക്കെട്ടിന്‍റെ സ്പിൽവേ ഷട്ടറുകൾ ഉയർത്തി അധികവെള്ളം ഒഴുക്കികളയേണ്ടി വരും.

Latest