Kerala
ജലനിരപ്പ് ഉയര്‍ന്നു; ബാണാസുര സാഗര്‍ ഡാമില്‍ റെഡ് അലര്‍ട്ട്
ജലനിരപ്പ് അപ്പര്‍ റൂള്‍ ലെവലില്‍ എത്തുന്ന മുറക്ക് ഡാമിലെ അധിക ജലം പുഴയിലേക്ക് ഒഴിക്കിവിടുന്നതിനുള്ള നടപടികള്‍ ആരംഭിക്കും
കല്‍പറ്റ | ബാണാസുര സാഗര്‍ ഡാമില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഡാമിലെ ജലനിരപ്പ് 774.5 മീറ്റര്‍ എത്തിയതോടെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്. ജലസംഭരണിയുടെ തിങ്കളാഴ്ചത്തെ അപ്പര്‍ റൂള്‍ ലെവല്‍ 775 മീറ്ററാണ്.ജലനിരപ്പ് അപ്പര്‍ റൂള്‍ ലെവലില്‍ എത്തുന്ന മുറക്ക് ഡാമിലെ അധിക ജലം പുഴയിലേക്ക് ഒഴിക്കിവിടുന്നതിനുള്ള നടപടികള്‍ ആരംഭിക്കും.
നിലവില്‍ സെക്കന്‍ഡില്‍ 20 മുതല്‍ 60 ക്യൂബിക്ക് മീറ്റര്‍ വരെ വെള്ളമാണ് ഡാമിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്.നിലവിലെ നീരൊഴുക്ക് തുടരുകയാണെങ്കില്‍ മൂന്നു ദിവസത്തിനകം അപ്പര്‍ റൂള്‍ ലെവല്‍ ആയ 775 മീറ്ററില്‍ എത്താന്‍ സാധ്യതയുണ്ട്.
---- facebook comment plugin here -----