hema committee report
ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തുവിടണമെന്ന് മന്ത്രി രാജീവിനോട് ആവശ്യപ്പെട്ടിരുന്നുവെന്ന് ഡബ്ല്യു സി സി
കത്ത് ഡബ്ല്യു സി സി പുറത്തുവിട്ടിട്ടുണ്ട്.

കൊച്ചി | ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തുവിടണമെന്ന് നിയമ മന്ത്രി പി രാജീവിനോട് കത്തിലൂടെ ആവശ്യപ്പെട്ടിരുന്നതായി ഡബ്ല്യു സി സി. അതിജീവിതകളുടെ പേരും മറ്റ് സൂചനകളും ഒഴിവാക്കി കേസ് സ്റ്റഡി, കണ്ടെത്തലുകൾ എന്നിവ പുറത്തുവിടണമെന്നാണ്, കഴിഞ്ഞ ജനുവരി 21ന് മന്ത്രി വിളിച്ച യോഗത്തിൽ പങ്കെടുത്ത് ഡബ്ല്യു സി സി കത്ത് മുഖേന ആവശ്യപ്പെട്ടത്. കത്ത് ഡബ്ല്യു സി സി പുറത്തുവിട്ടിട്ടുണ്ട്. റിപ്പോർട്ട് പുറത്തുവിടണമെന്ന് യോഗത്തിൽ ഡബ്ല്യു സി സി ആവശ്യപ്പെട്ടിട്ടില്ലെന്ന് പി രാജീവ് നേരത്തേ പറഞ്ഞിരുന്നു. സിനിമാ മേഖലയിലെ സ്ത്രീകൾ നേരിടുന്ന ചൂഷണങ്ങളും പ്രതിസന്ധികളും പഠിക്കാൻ സർക്കാർ നിയോഗിച്ചതാണ് ഹേമ കമ്മിറ്റി. പഠന റിപ്പോർട്ട് നേരത്തേ തന്നെ സർക്കാറിന് സമർപ്പിച്ചെങ്കിലും ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഡബ്ല്യു സി സിയുടെ ഫേസ്ബുക്ക് പോസ്റ്റ് പൂർണരൂപത്തിൽ:
ബഹുമാനപ്പെട്ട മന്ത്രി രാജീവുമായി ഞങ്ങൾ നടത്തിയ മീറ്റിങ്ങിൽ