Kerala
വിപ്പ് ലംഘിച്ചു; ചിറ്റാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനെ അയോഗ്യനാക്കി
വിപ്പ് ലംഘിച്ചു എന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഇപ്പോള്‍ സജി കുളത്തിങ്കലിനെ ആറ് വര്‍ഷത്തേക്ക് അയോഗ്യനാക്കിയിട്ടുള്ളത്
ചിറ്റാര്‍ | ചിറ്റാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജി കുളത്തിങ്കലിനെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ അയോഗ്യനാക്കി. തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ചിറ്റാര്‍ ഗ്രാമ പഞ്ചായത്തിലെ രണ്ടാം വാര്‍ഡ് (പന്നിയാര്‍ ) നിന്നും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് വിജയിച്ച സജി കുളത്തിങ്കല്‍ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡി സി സി പ്രസിഡന്റിന്റെ വിപ്പ് ലംഘിച്ച് സി പി എം അനുകൂല നിലപാട് സ്വീകരിച്ച് പഞ്ചായത്ത് പ്രസിഡന്റ് ആകുകയായിരുന്നു. വിപ്പ് ലംഘിച്ചു എന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഇപ്പോള്‍ സജി കുളത്തിങ്കലിനെ ആറ് വര്‍ഷത്തേക്ക് അയോഗ്യനാക്കിയിട്ടുള്ളത്. കോണ്‍ഗ്രസ് രക്്തസാക്ഷി കെ ഇ വര്‍ഗീസ് എന്ന കുളത്തുങ്കല്‍ തങ്കച്ചന്റെ മകനാണ് സജി കുളത്തുങ്കല്‍.
തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനവിധി അട്ടിമറിക്കുവാന്‍ കാലുമാറ്റവും കുതിരക്കച്ചവടവും നടത്തുന്ന സി പി എം ജില്ലാ നേതൃത്വത്തിനും അവരെ പിന്‍തുണയ്ക്കുന്നവര്‍ക്കുമുള്ള തിരിച്ചടിയാണെന്ന് ഡി സി സി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പില്‍ പ്രതികരിച്ചു