Connect with us

National

ജോഷിമഠ് നഗരം മുഴുവന്‍ മുങ്ങിയേക്കാം; മുന്നറിയിപ്പുമായി ഐ എസ് ആര്‍ ഒ

ഉപഗ്രഹ ചിത്രങ്ങള്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് കണ്ടെത്തല്‍. 12 ദിവസത്തിനുള്ളില്‍ 5.4 സെന്റിമീറ്ററാണ് നഗരം താഴ്ന്നത്.

Published

|

Last Updated

ചമോലി | ഭൂമി ഇടിഞ്ഞതിന്റെ ഫലമായി ഉത്തരാഖണ്ഡിലെ ജോഷിമഠ് നഗരം മുഴുവന്‍ മുങ്ങാന്‍ സാധ്യതയുണ്ടെന്ന് ഐ എസ് ആര്‍ ഒ. ഉപഗ്രഹ ചിത്രങ്ങള്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് കണ്ടെത്തല്‍.

12 ദിവസത്തിനുള്ളില്‍ 5.4 സെന്റിമീറ്ററാണ് നഗരം താഴ്ന്നത്. ഡിസംബര്‍ 27നും ജനുവരി എട്ടിനും ഇടയിലാണ് ഭൂമി ഇടിയുന്ന പ്രതിഭാസമുണ്ടായത്.

താഴ്ന്ന പ്രദേശത്തിന്റെ വ്യാപ്തി പിന്നെയും വര്‍ധിച്ചുവരികയാണെന്നും കണ്ടെത്തിയിട്ടുണ്ട്.