Kerala
ഇന്നസെന്റിനെ അവസാനമായി ഒരു നോക്കുകാണാന്‍ നാട് മുഴുവന്‍ ഒഴുകിയെത്തി; അന്ത്യോപചാരമര്‍പ്പിച്ച് മുഖ്യമന്ത്രി
മുഖ്യമന്ത്രി പിണറായി വിജയന്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ച ഇരിങ്ങാലക്കുട ടൗണ്‍ ഹാളിലെത്തി അന്ത്യാഞ്ജലി അര്‍പ്പിച്ചു
ഇരിങ്ങാലക്കുട | ഇന്നലെ അന്തരിച്ച നടനും ചാലക്കുടി മുന്‍ എംപിയുമായ ഇന്നസന്റിന് ആദരാഞ്ജലികളുായി ആയിരങ്ങള്‍. മുഖ്യമന്ത്രി പിണറായി വിജയന്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ച ഇരിങ്ങാലക്കുട ടൗണ്‍ ഹാളിലെത്തി അന്ത്യാഞ്ജലി അര്‍പ്പിച്ചു. കടവന്ത്ര രാജീവ്ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തിലെ പൊതുദര്‍ശനത്തിനു ശേഷമാണ് മൃതദേഹം വിലാപയാത്രയായി ഇരിങ്ങാലക്കുടയിലെത്തിച്ചത്. ഇവിടത്തെ പൊതുദര്‍ശനത്തിനു ശേഷം വൈകിട്ടു 5നു വീട്ടിലേക്കു കൊണ്ടുപോകും. നാളെ രാവിലെ പത്തിന് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലിലാണ് സംസ്‌കാരം നടക്കുക.
ചലച്ചിത്ര, രാഷ്ട്രീയ രംഗത്തെയടക്കം വിവിധ മേഖലകളില്‍ നിന്നുള്ളവര്‍ കടവന്ത്ര രാജീവ്ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ആദരാഞ്ജലിയര്‍പ്പിക്കാനെത്തിയത്. നടന്മാരായ മമ്മൂട്ടി, ജയസൂര്യ, ഹരിശ്രീ അശോകന്‍, മുകേഷ്, സംവിധായന്‍ ലാല്‍ ജോസ്, മന്ത്രിമാരായ ആര്‍ ബിന്ദു, കെരാജന്‍, പി പ്രസാദ്, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ എന്നിവരും ആദരാഞ്ജലി അര്‍പ്പിച്ചു. ഇന്നസന്റിന്റെ വിയോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനമറിയിച്ചു