wild pig
കാട്ടുപന്നി കുറുകെ ചാടി; ഓട്ടോ മറിഞ്ഞ് നാലര വയസുകാരന്‍ മരിച്ചു
ഓടത്തോടിലെ ഷമീര്‍ - സുബൈറ ദമ്പതികളുടെ മകന്‍ മുഹമ്മദ് യാമിനാണ് മരിച്ചത്.

കല്‍പ്പറ്റ | കാട്ടുപന്നി കുറുകെ ചാടിയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മറിഞ്ഞ് നാലര വയസുകാരന്‍ മരിച്ചു. വയനാട് നെടുങ്കരണയില്‍ ഉണ്ടായ അപകടത്തില്‍ ഓടത്തോടിലെ ഷമീര്‍ – സുബൈറ ദമ്പതികളുടെ മകന്‍ മുഹമ്മദ് യാമിനാണ് മരിച്ചത്.
മേപ്പാടി – വടുവന്‍ചാല്‍ റോഡിലെ നെടുങ്കരണയില്‍ വെള്ളിയാഴ്ച രാത്രി ഒമ്പതരയോടെയാണ് അപകടമുണ്ടായത്. സുബൈറയ്ക്കും മറ്റൊരു മകനായ മുഹമ്മദ് അമീനും പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മേപ്പാടി ഭാഗത്ത് നിന്നും വടുവഞ്ചാല്‍ ഭാഗത്തേക്ക് പോകുമ്പോഴാണ് കാട്ടുപന്നി ഓട്ടോയ്ക്ക് കുറുകെ ചാടിയത്. ബന്ധുവീട്ടില്‍ നിന്നു മടങ്ങുകയായിരുന്നു സുബൈറയും മക്കളും. ഓട്ടോ ഡ്രൈവര്‍ക്കും പരിക്കേറ്റിട്ടുണ്ട്.
---- facebook comment plugin here -----