Kerala
മൂന്നാറിലെ റോയല്‍ വ്യൂ ഡബിള്‍ ഡെക്കര്‍ ബസിന്റെ ചില്ലുകള്‍ തകര്‍ന്നു
സംഭവം ബസ് വര്‍ക്ക് ഷോപ്പില്‍ എത്തിച്ച സമയത്ത്; റിപോര്‍ട്ട് തേടി ഗതാഗത വകുപ്പ്

ഇടുക്കി | അറ്റകുറ്റപ്പണിക്കായി ബസ് വര്‍ക്ക് ഷോപ്പില്‍ എത്തിച്ച മൂന്നാറിലെ കെ എസ് ആര്‍ ടി സി റോയല്‍ വ്യൂ ഡബിള്‍ ഡെക്കര്‍ ബസിന്റെ ചില്ലുകള്‍ തകര്‍ന്നു. മുന്നാറില്‍ സര്‍വീസ് നടത്തുന്ന ആര്‍ എന്‍ 765 ഡബിള്‍ ഡക്കര്‍ ബസിന്റെ മുകളില്‍ നിലയിലെ മുന്‍ഭാഗത്തെ ചില്ലാണ് വര്‍ക്ക് ഷോപ്പില്‍ വെച്ച് തകര്‍ന്നത്. സംഭവത്തില്‍ ഗതാഗത വകുപ്പ് റിപോര്‍ട്ട് തേടി. ജീവനക്കാരുടെ അശ്രദ്ധയാണ് കാരണമെന്നാണ് കെ എസ് ആര്‍ ടി സിയുടെ വിശദീകരണം. ചില്ല് ഇന്ന് തന്നെ മാറ്റി സര്‍വീസ് ഉടന്‍ പുനരാരംഭിക്കും.
ഈ മാസം എട്ടിനാണ് വിനോദ സഞ്ചാരികള്‍ക്കായി കെ എസ് ആര്‍ ടി സി റോയല്‍ വ്യൂ പദ്ധതിയുടെ ഭാഗമായി ഡബിള്‍ ഡക്കര്‍ ബസ് സര്‍വീസ് ആരംഭിച്ചത്. ബസില്‍ അലങ്കാര ലൈറ്റുകള്‍ സ്ഥാപിച്ചതിനെതിരെ ഹൈക്കോടതി രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇവ തെളിക്കാനുള്ളതല്ലെന്നും രാത്രിയില്‍ ഈ ബസ് സര്‍വീസ് നടത്തുന്നില്ലെന്നുമാണ് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ വിശദീകരണം. ലൈറ്റ് ഇടേണ്ടെന്ന് ജീവനക്കാര്‍ക്ക് നിര്‍ദേശവും നല്‍കിയിരുന്നു.