parlament winter sesson
പാര്‍ലിമെന്റിന്റെ ശീതകാല സമ്മേളനം ഇന്ന് അവസാനിപ്പിച്ചേക്കും
വിവാഹ പ്രായം ഉയര്‍ത്തലടക്കം നാല് ബില്ലുകള്‍ സബ്ജക്ട് കമ്മിറ്റിക്ക്
ന്യൂഡല്‍ഹി | വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നതടക്കം നിരവധി നിര്‍ണായക നീക്കങ്ങള്‍ക്ക് സാക്ഷിയായ പാര്‍ലിമെന്റിന്റെ ശീതകാല സമ്മേളനം ഇന്ന് അവസാനിച്ചേക്കും. അടുത്തിടെ വലിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയ സ്ത്രീകളുടെ വിവാഹ പ്രായം ഉയര്‍ത്തുന്ന ബില്‍ പാര്‍ലിമെന്റിന്റെ സബ്ജക്ട് കമ്മിറ്റിക്ക് വിട്ടാണ് സഭാ സമ്മേളനം പിരിയുകയെന്നാണ് റിപ്പോര്‍ട്ട്. ഇത് കൂടാതെ മറ്റ് മൂന്ന് ബില്ലുകള്‍കൂടി സബ്ജക്ട് കമ്മിറ്റിക്ക് വിടും. അടുത്ത വര്‍ഷം ജനുവരി അവസാനം ചേരുന്ന ബജറ്റ് സമ്മേളനത്തില്‍ ബില്ലുകള്‍ വീണ്ടും പരിഗണിക്കാനാാണ് സര്‍ക്കാര്‍ നീക്കമെന്നാണ് റിപ്പോര്‍ട്ട്.
ശീതകാല സമ്മേളനത്തിന്റെ തുടക്കത്തില്‍തന്നെ രാജ്യസഭയില്‍ 12 പ്രതിപക്ഷ എം പിമാര സസ്‌പെന്‍ഡ് ചെയ്ത നടപടി വലിയ പ്രതിഷേധത്തിനിടയാക്കിയിരുന്നു. സഭാ സമ്മേളനത്തിന്റെ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോഴും ഈ വിഷയത്തിലുള്ള പ്രതിപക്ഷ പ്രതിഷേധം തുടരുകയാണ്. എന്നാല്‍ ഇതെല്ലാം അവഗണിച്ച് നിരവധി ബില്ലുകളാണ് സഭകളില്‍ അവതരിപ്പിക്കപ്പെട്ടത്. ശബ്ദവോട്ടിലൂടെയായിരുന്നു പല ബില്ലുകളും പാസാക്കി എടുത്തിരുന്നത്.