Connect with us

Kerala

യുവാവിനെ തട്ടിക്കൊണ്ടുപോയി കെട്ടിയിട്ടു മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതിയായ യുവതി പിടിയില്‍.

മറ്റുപ്രതികള്‍ക്കായി പോലീസ് തിരച്ചില്‍ തുടരുകയാണ്. 

Published

|

Last Updated

തിരുവനന്തപുരം | വര്‍ക്കല അയിരൂര്‍ സ്വദേശിയായ യുവാവിനെ തട്ടിക്കൊണ്ടുപോയി വിവസ്ത്രനാക്കി കെട്ടിയിട്ടു മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതിയായ യുവതി തിരുവനന്തപുരത്ത് പിടിയില്‍. വര്‍ക്കല ചെറുന്നിയൂര്‍ സ്വദേശിയായ ലക്ഷ്മിപ്രിയയാണ് അറസ്റ്റിലായത്. മറ്റൊരു യുവാവുമായി അടുപ്പത്തിലായതോടെ മുൻ കാമുകനെ ഒഴിവാക്കുന്നതിനായി ക്വട്ടേഷൻ നൽകുകയായിരുന്നു എന്നാണ് പൊലീസിന്റെ പ്രാഥമിക നി​ഗമനം.

തിരുവനന്തപുരത്തെ ഒളിത്താവളത്തില്‍ നിന്നും ഇന്നലെ രാത്രിയാണ് പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. കേസിലെ ഒന്നാം പ്രതിയാണ് ലക്ഷ്മിപ്രിയ. സംഭവത്തിൽ എട്ടാം പ്രതിയായ എറണാകുളം സ്വദേശി അമലിനെ(24) പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. മൊബൈല്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ നിന്നാണ് യുവതിയെ പിടികൂടിയത്. മറ്റുപ്രതികള്‍ക്കായി പോലീസ് തിരച്ചില്‍ തുടരുകയാണ്.

ആക്രമണദൃശ്യങ്ങള്‍ യുവാവിന്റെ മൊബൈല്‍ ഫോണില്‍ ലക്ഷ്മിപ്രിയ ചിത്രീകരിക്കുകയും പ്രണയത്തിൽ നിന്ന് പിന്മാറിയില്ലെങ്കിൽ നഗ്നദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി. യുവാവ് ധരിച്ചിരുന്ന മാലയും വാച്ചും കൈയിലുണ്ടായിരുന്ന പണവും സംഘം തട്ടിയെടുക്കുകയും മൊബൈല്‍ ചാര്‍ജ്ജര്‍ ഉപയോഗിച്ച് ഷോക്കടിപ്പിക്കുകയും ചെയ്തിരുന്നു. അവശനായ യുവാവിനെ പിന്നീട് വൈറ്റിലയില്‍ ഉപേക്ഷിച്ച് സംഘം മുങ്ങുകയും ചെയ്തു. ശേഷം യുവാവിന്റെ എറണാകുളത്തുള്ള ബന്ധുക്കളെത്തി കളമശ്ശേരി മെഡിക്കൽ കോളേജിലെത്തിക്കുകയായിരുന്നു.

 

 

Latest