Alappuzha
ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത് സ്വന്തം കുഞ്ഞെന്ന് സമ്മതിച്ച് യുവതി; പോലീസ് ഡി എന്‍ എ പരിശോധനക്ക്
കുഞ്ഞിനെ ഉപേക്ഷിക്കാന്‍ യുവതിക്ക് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിരുന്നുവോ എന്ന് അന്വേഷിക്കും.കുഞ്ഞിനെ കൈമാറുന്ന കാര്യത്തില്‍ ശിശുക്ഷേമ സമിതി തീരുമാനമെടുക്കും.

ആലപ്പുഴ | ആലപ്പുഴ തുമ്പോളിയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത് സ്വന്തം കുഞ്ഞെന്ന് സമ്മതിച്ച് യുവതി. യുവതിയുടെ വിശദമായ മൊഴി രേഖപ്പെടുത്തുമെന്ന് പോലീസ് വ്യക്തമാക്കി. ഡി എന്‍ എ പരിശോധനയും നടത്തും. കുഞ്ഞിനെ ഉപേക്ഷിക്കാന്‍ യുവതിക്ക് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിരുന്നുവോ എന്ന് അന്വേഷിക്കും.
കുഞ്ഞിനെ കൈമാറുന്ന കാര്യത്തില്‍ ശിശുക്ഷേമ സമിതി തീരുമാനമെടുക്കും. യുവതിയും കുഞ്ഞും ആലപ്പുഴ ബീച്ച് ആശുപത്രിയില്‍ ചികിത്സയിലാണ്.
---- facebook comment plugin here -----