Kerala
ഭര്‍ത്താവ് മരിച്ചതറിഞ്ഞ് ആശുപത്രിയിലേക്ക് പോയ യുവതിയും സഹോദരിയും കാറിടിച്ച് മരിച്ചു
കോവളം ഭാഗത്തുനിന്ന് തിരുവല്ലത്തേക്കു പോകുകയായിരുന്ന കാറാണ് സഹോദരിമാരെ ഇടിച്ചുവീഴ്ത്തിയത്.
തിരുവനന്തപുരം | ഭര്‍ത്താവിന്റെ മരണവിവരമറിഞ്ഞ് അവിടേക്ക് പുറപ്പെട്ട യുവതിയും സഹോദരിയും വാഹനമിടിച്ച് മരിച്ചു. വാഴമുട്ടം തിരുവല്ലം ബൈപ്പാസില്‍ റോഡുമുറിച്ചു കടക്കവേയാണ് പനത്തുറ ജി.ജി. കോളനിയില്‍ താമസിക്കുന്ന ഐശ്വര്യ (32), ഇവരുടെ സഹോദരി ശാരിമോള്‍ (31) എന്നിവര്‍ മരിച്ചത്. ശനിയാഴ്ച രാത്രി 9.30-ഓടെയായിരുന്നു അപകടം.
കോവളം ഭാഗത്തുനിന്ന് തിരുവല്ലത്തേക്കു പോകുകയായിരുന്ന കാറാണ് സഹോദരിമാരെ ഇടിച്ചുവീഴ്ത്തിയത്. ഐശ്വര്യ ആശുപത്രിയിലേക്കുള്ള വഴിയില്‍വെച്ചും ശാരിമോള്‍ രാത്രി വൈകിയുമാണ് മരിച്ചത്.
ഐശ്വര്യയുടെ ഭര്‍ത്താവ് നെടുമങ്ങാട് താമസിക്കുന്ന ശ്രീജി തൂങ്ങി മരിച്ചതറിഞ്ഞാണ് ഇരുവരും അവിടേപ്പ് പുറപ്പെട്ടത്.
---- facebook comment plugin here -----