Alappuzha
പ്രസവത്തെ തുടര്‍ന്ന് സ്ത്രീ മരിച്ചു; ആലപ്പുഴ മെഡിക്കല്‍ കോളജാശുപത്രിയില്‍ സംഘര്‍ഷം
അമ്പലപ്പുഴ സ്വദേശി ഷിബിന ആണ് മരിച്ചത്.

ആലപ്പുഴ | പ്രസവത്തെ തുടര്‍ന്ന് സ്ത്രീ മരിച്ചു. ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് സംഭവം. അമ്പലപ്പുഴ സ്വദേശി ഷിബിന ആണ് മരിച്ചത്.
ഒരു മാസം മുമ്പാണ് പ്രസവം നടന്നത്. പിന്നാലെ അണുബാധയുണ്ടായി. തുടര്‍ന്ന് ഐ സി യുവിലായിരുന്ന ഷിബിന ഇന്ന് ഉച്ചയോടെയാണ് മരിച്ചത്.
മരണത്തെ തുടര്‍ന്ന് ആശുപത്രിയില്‍ സംഘര്‍ഷമുണ്ടായി. ചികിത്സാ പിഴവാണ് മരണ കാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചു.
---- facebook comment plugin here -----