Connect with us

Kerala

സ്‌കൂള്‍ കുട്ടികളുമായി വന്ന ഓട്ടോ നിയന്ത്രണം വിട്ട് മറിഞ്ഞ് വനിതാ ഡ്രൈവര്‍ മരിച്ചു

ചിറ്റാര്‍ കൊടുമുടി തൈക്കൂട്ടത്തില്‍ അഞ്ജുവിന്റെ ഭാര്യ അനിത തോമസ് (38) മരിച്ചത്.

Published

|

Last Updated

ചിറ്റാര്‍ | സ്‌കൂള്‍ കുട്ടികളുമായി വന്ന ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് വനിതാ ഡ്രൈവര്‍ മരിച്ചു. ചിറ്റാര്‍ കൊടുമുടി തൈക്കൂട്ടത്തില്‍ അഞ്ജുവിന്റെ ഭാര്യ അനിത തോമസ് (38) മരിച്ചത്.

ഇന്ന് രാവിലെ 7.30 ഓടെ സ്‌കൂള്‍ കുട്ടികളെ ട്യൂഷന്‍ സെന്ററിലേക്ക് കൊണ്ടുപോകുന്ന വഴി തെക്കേക്കര ഇറക്കത്ത് വെച്ച് ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിയുകയായിരുന്നു.

അപകടത്തില്‍ പെട്ടവരെ പ്രദേശവാസികളും ചിറ്റാര്‍ പോലീസും ചേര്‍ന്ന് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അനിതയെ രക്ഷിക്കാനായില്ല. ഓട്ടോയിലുണ്ടായിരുന്ന നാലു കുട്ടികള്‍ക്ക് നിസ്സാര പരുക്കേറ്റു. കുട്ടികള്‍ക്ക് പ്രാഥമിക ചികിത്സ നല്‍കി വിട്ടയച്ചു.

അനിതയുടെ മൃതദേഹം പത്തനംതിട്ട ജനറല്‍ ആശുപത്രി മേര്‍ച്ചറിയില്‍. മക്കള്‍: ആല്‍ബിന്‍, ആല്‍ഡ്രിന്‍. സംസ്‌കാരം ഞായറാഴ്ച വൈകീട്ട് മൂന്നിന് കൊടുമുടി അമലഗീരി സെന്റ് തോമസ് മലങ്കര കത്തോലിക്കാപ്പളളി സെമിത്തേരിയില്‍.

 

---- facebook comment plugin here -----

Latest