Connect with us

Kerala

ജോലി സ്ഥാപനത്തില്‍ നിന്ന് 20 കോടിയോളം രൂപ തട്ടിപ്പ് നടത്തി യുവതി മുങ്ങി

വലപ്പാട് മണപ്പുറം ഫിനാന്‍സ് ലിമിറ്റഡിലെ അസിസ്റ്റന്റ് മാനേജര്‍ ധന്യ മോഹനാണ് തട്ടിപ്പ് നടത്തിയത്.

Published

|

Last Updated

തൃശൂര്‍| തൃശൂര്‍ മണപ്പുറം ഫിനാന്‍സ് ലിമിറ്റഡില്‍ നിന്ന് 20 കോടിയോളം രൂപയുമായി യുവതി മുങ്ങി. സ്ഥാപനത്തിലെ അസിസ്റ്റന്റ് മാനേജര്‍ ധന്യ മോഹനാണ് തട്ടിപ്പ് നടത്തിയത്. വ്യാജ ലോണുകള്‍ ഉണ്ടാക്കിയാണ് ധന്യ പണം തട്ടിയത്. ഡിജിറ്റല്‍ പേഴ്‌സണല്‍ ലോണുകള്‍ വ്യാജമായുണ്ടാക്കി പണം പിതാവിന്റെയും സഹോദരന്റെയും വിവിധ അക്കൗണ്ടുകളിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യുകയായിരുന്നു.

2019 മുതലാണ് ഇത്തരത്തില്‍ വ്യാജ ലോണുകളുണ്ടാക്കി തട്ടിപ്പ് തുടങ്ങിയതെന്നാണ് വിവരം. പതിനെട്ട് വര്‍ഷമായി ധന്യ സ്ഥാപനത്തില്‍ ജോലി ചെയ്തുവരികയായിരുന്നു. പ്രതിയും ബന്ധുക്കളും ഒളിവിലാണ്. ധന്യയുടെ കൊല്ലം തിരുമുല്ലാവാരത്തെ വീട് പൂട്ടിയിട്ട നിലയിലാണ്. സംഭവത്തില്‍ വലപ്പാട് പോലീസ് അന്വേഷണം ആരംഭിച്ചു. വലപ്പാട് സി ഐയുടെ നേതൃത്വത്തിലുള്ള ഏഴംഗ സംഘമാണ് കേസ് അന്വേഷിക്കുക.

 

 

Latest