Kerala
എറണാകുളത്ത് ഹോസ്റ്റല്‍ ശുചിമുറിയില്‍ യുവതി പ്രസവിച്ചു
രണ്ടര കിലോഗ്രാം തൂക്കമുള്ള കുഞ്ഞ് ആരോഗ്യവാനാണ്

കൊച്ചി | എറണാകുളത്ത് ഹോസ്റ്റലിലെ ശുചിമുറിയില്‍ യുവതി പ്രസവിച്ചു. യുവതിയുടെ സുഹൃത്തുക്കള്‍ പൊലീസിനെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് നോര്‍ത്ത് പൊലീസ് ഉടന്‍ സ്ഥലത്തെത്തി അമ്മയേയും കുഞ്ഞിനേയും എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.
യുവതിയുടെ ക്ഷീണം കണ്ട് മുറിയിലുണ്ടായിരുന്നവര്‍ നേരത്തെ അന്വേഷിച്ചിരുന്നു. എന്നാല്‍ ഗ്യാസ് കൊണ്ടുള്ള ശാരീരിക ബുദ്ധിമുട്ടാണെന്നാണ് മറുപടി നല്‍കിയിരുന്നത്.
ഇന്നു രാവിലെയാണ് യുവതി ഹോസ്റ്റലിലെ ശുചിമുറിയില്‍ ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. രണ്ടര കിലോഗ്രാം തൂക്കമുള്ള കുഞ്ഞ് ആരോഗ്യവാനാണ്.
---- facebook comment plugin here -----